ടിഡിപി വീണ്ടും എന്‍ഡിഎയിലേക്ക്; ബിജെപി നേതാക്കളെ കാണാന്‍ ചന്ദ്രബാബു നായിഡു ഡല്‍ഹിയില്‍

ടിഡിപി വീണ്ടും എന്‍ഡിഎയിലേക്ക്; ബിജെപി നേതാക്കളെ കാണാന്‍ ചന്ദ്രബാബു നായിഡു ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: തെലുങ്ക് ദേശം പാര്‍ട്ടി വീണ്ടും ബിജെപി പാളയത്തിലേക്കെന്ന് സൂചന. പാര്‍ട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡു ഇത് സംബന്ധിച്ച് മുതിര്‍ന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഡല്‍ഹിയിലെത്തി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയുമായും അദേഹം ചര്‍ച്ച നടത്തുമെന്ന് മുതിര്‍ന്ന ടിഡിപി നേതാക്കള്‍ വ്യക്തമാക്കി. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തെലുങ്ക് ദേശം പാര്‍ട്ടി വീണ്ടും എന്‍ഡിഎയുമായി അടുക്കുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന ബിജെപിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ടിഡിപിയെ ഒപ്പം ചേര്‍ക്കാനാകുന്നത് ആന്ധ്രയില്‍ ഗുണകരമാണ്. സിനിമ നടന്‍ പവന്‍ കല്യാണിന്റെ ജന സേനാ പാര്‍ട്ടിയും നിലവില്‍ എന്‍ഡിഎ സഖ്യത്തിലാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26