ജീവിതത്തില്‍ ചെറിയ എന്തെങ്കിലും ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ തന്നെ സ്വയം ഉള്‍വലിയുന്നുവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. എനിക്ക് നിറം പോരാ, വണ്ണം കൂടുതലാണ്... എന്നിങ്ങനെ എത്രയെത്ര പരിഭവങ്ങള്‍. എന്നാല്‍ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ രോഗാവസ്ഥയെ പോലും അനുഗ്രഹമാക്കി മാറ്റിയ ഒരാളുണ്ട്. ഒസിത ഇഹെമെ.
ഈ പേര് പലര്‍ക്കും അപരിചിതമാണെങ്കിലും ട്രോളുകളിലും മറ്റും പലര്‍ക്കും പരിചിതമായ ഒരു മുഖമുണ്ട്. ഒരു കുട്ടിയുടെ മുഖം. എന്തൊക്കെയോ ആലോചിച്ചിരിക്കുന്ന, പണം എണ്ണുന്ന, വികൃതികള്‍ കാട്ടുന്ന ഒരു കുട്ടി മുഖം. സമൂഹമാധ്യമങ്ങളില്‍ സജീവമായവര്‍ ഒരിക്കലെങ്കിലും കണാതിരിന്നിട്ടുണ്ടാവില്ല ഈ മുഖം.
അക്കി നാ ഉക്വ എന്ന ചിത്രത്തിലെ പാവ്പാവ് എന്ന കഥാപാത്രമാണ് ഇത്. നൈജീരിയന്‍ചലച്ചിത്രതാരമായ ഒസിത ഇഹെമെയാണ് ഈ കഥാപാത്രത്തെ അനശ്വരമാക്കിയത്. 2003-ലാണ് ഈ ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. എന്നാല്‍ അന്ന് ഈ കുട്ടികഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ ഒസിതയുടെ പ്രായം 21 വയസ്സാണ്. നൈജീരിയന്‍ സിനിമയിലെ തന്നെ ഏറ്റവും പ്രശസ്തരായ നടന്‍മാരില്‍ ഒരാളാണ് ഇദ്ദേഹം. 21-ാം വയസ്സില്‍ ഒരു കുട്ടിയായി അദ്ദേഹം വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ത്താപ്പോള്‍ ആഫ്രിക്കന്‍ മൂവി അക്കാദമിയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം പോലും അദ്ദേഹത്തെ തേടിയെത്തി.
പ്രായത്തിന് അനുസരിച്ചുള്ള ശാരീരിക വളര്‍ച്ച ഒസിതയ്ക്കില്ല. എന്നു കരുതി അദ്ദേഹം തന്റെ ശാരീരികാവസ്ഥയെ ശപിച്ച് എങ്ങും ഒതുങ്ങിക്കൂടിയില്ല. മറിച്ച് തന്റെ കഴിവുകളെ തുറന്നുകാട്ടി ലോകത്തിന് മുമ്പില്‍. അഭിനയത്തില്‍ ഇന്നും പ്രേക്ഷകരെ അതിശയിപ്പിക്കുന്നുണ്ട് ഈ കലാകാരന്‍.
1982-ല്‍ നൈജീരിയയിലെ ഇമൊയില്‍ ആയിരുന്നു ഒസിതയുടെ ജനനം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം ലാഗോസ് സര്‍വകലാശാലയില്‍ നിന്നും ബിരുദവും നേടി. നൈജീരിയയില്‍ മാത്രമല്ല ലോകമെമ്പാടും ആരാധകരുമുണ്ട് ഒസിതയ്ക്ക്. നൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തന്റെ കുറവുകളെ നിറവുകളാക്കിയ ഇദ്ദേഹത്തിന്റെ ജീവിതം അനേകര്‍ക്ക് പ്രചേദനവുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.