ദുബായിൽ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ്; അന്താരാഷ്ട്ര സന്ദർശകർ ഒരു കോടി 75 ലക്ഷത്തോളം

ദുബായിൽ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ്; അന്താരാഷ്ട്ര സന്ദർശകർ ഒരു കോടി 75 ലക്ഷത്തോളം

ദുബായ്: സഞ്ചാരികളുടെ എണ്ണത്തിൽ പുതിയ റെക്കോർഡിട്ട് ദുബായ്. ദുബായ് സന്ദർശിക്കുന്ന അന്താരാഷ്ട്ര സന്ദർഷകരുടെ എണ്ണം ഈ വർഷം ഒരു കോടി 75 ലക്ഷത്തോളമാണ്. കഴിഞ്ഞ വർഷത്തേക്കാളും 20 ശതമാനത്തോളം വർധനവാണിത്. കിരീടാവകാശി ഷെയ്ഖ് ഹംദാനാണ് സഞ്ചാരികളുടെ എണ്ണത്തിൽ ദുബായിയുടെ പുതിയ റെക്കോർഡ് നേട്ടം പുറത്തുവിട്ടത്.

2023 ൽ 1.71 കോടിയായിരുന്നു സന്ദർശകരുടെ എണ്ണം. 2022 ൽ ഇത് 1.43 കോടിയായിരുന്നു. ടൂറിസം മേഖലയിലെ വികാസങ്ങളാണ് സഞ്ചാരികളുടെ എണ്ണത്തിലെ ഈ വർഷണവിന് കാരണമെന്നാണ് വിലയിരുത്തൽ. കോവിഡ് കാലത്തിനു ശേഷം വലിയ ഉയർച്ചയാണ് വിനോദ സഞ്ചാരികളുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.

ആഗോള ടൂറിസം നിരക്കിലും ഹോട്ടൽ താമസ നിരക്കിലും ദുബായ് മുന്നിൽ തന്നെ ഉണ്ടെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.