നിങ്ങള്‍ ഒന്‍പത് മണിക്കൂറെങ്കിലും ജോലി ചെയ്യുന്നവരാണെങ്കില്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കല്ലേ!

നിങ്ങള്‍ ഒന്‍പത് മണിക്കൂറെങ്കിലും ജോലി ചെയ്യുന്നവരാണെങ്കില്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കല്ലേ!

തിരക്ക് പിടിച്ച ജീവിതത്തില്‍ സമ്മര്‍ദ്ദങ്ങള്‍ ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ജോലിയിലെ ടെന്‍ഷന്‍ കാരണം പലപ്പോഴും ഭക്ഷണം കഴിക്കാന്‍ പോലും സമയം കിട്ടാറില്ല. ഉദാസീനമായ ജീവിത ശൈലിയും ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നതുമൊക്കെ ശരീരത്തെ വല്ലാതെ ബാധിക്കും.

ഓഫീസില്‍ ചെന്നാല്‍ പിന്നെ ഭക്ഷണം കഴിക്കാന്‍ പോലും എഴുന്നേല്‍ക്കില്ല. ലഘുഭക്ഷണം കഴിച്ച് വിശപ്പ് മാറ്റും, ഇത് വയറ്റിലെ അസ്വസ്ഥതയ്ക്കും ഭാരം വര്‍ധിക്കാനും കാരണമാകും. അനാരോഗ്യകരമായ ഭക്ഷണം ഏകാഗ്രത തടസപ്പെടുത്തുകയും ജോലിയും വ്യക്തി ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ തടസപ്പെടുത്തുകയും ചെയ്യുമെന്നാണ് പഠനം പറയുന്നത്.

പ്രോസസ് ചെയ്ത ഭക്ഷണം കഴിക്കാതെ നിങ്ങള്‍ക്ക് എങ്ങനെ ഓഫീസില്‍ പോകുന്ന സമയത്ത് വിശപ്പ് മാറ്റാനും ആരോഗ്യകരമായ തൊഴില്‍ ജീവിത ബാലന്‍സ് നിലനിര്‍ത്താനും സാധിക്കും. അത് എങ്ങനെയെന്ന് നോക്കാം.

മോര്: പോഷകാഹര വിദഗ്ധരുടെ അഭിപ്രായത്തില്‍ മോര് കുടിക്കുന്നത് ജോലിയും ജീവിതവും തമ്മിളുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താനും ഉന്മേഷം അനുഭവിക്കാനും സഹായിക്കുന്നു. മോരില്‍ ആന്റി ഫംഗല്‍ ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങളുണ്ട്. ഇത് ഗുരുതപരമായ രോഗങ്ങളെ തടയുന്നതിന് സഹായിക്കും. രാവിലെ 10 നും 11 നും ഇടയില്‍ മോര് കുടിക്കുന്നത് നല്ലതാണെന്നാണ് പറയുന്നത്.

പുതിന ചായ: രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും രക്ത ചംക്രമണം മെച്ചപ്പെടുത്താനും ഹോര്‍മോണുകളുടെ അളവ് നിയന്ത്രിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും പുതിന ചായ സഹായിക്കും. ഓഫീസില്‍ ഉച്ചഭക്ഷണത്തിന് ശേഷം വെള്ളത്തിനൊപ്പം പുതിന ചായ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ചായ, കാപ്പി എന്നിവയോടുള്ള ആസക്തിയും കുറയും.

വാഴപ്പഴം: വാഴപ്പഴത്തിന്റെ നാരുകള്‍ നല്ലതാണ്. ഒരു വാഴപ്പഴം രാവിലെയോ ഉച്ചയ്ക്ക് ശേഷമോ ലഘു ഭക്ഷണമായി കഴിക്കുന്നത് മനസിനെ ശാന്തമാക്കാന്‍ സഹായിക്കും എന്നാണ് പറയുന്നത്. ശാരീരരകവും മാനസികവുമായ ഊര്‍ജ്ജം വര്‍ദ്ധപ്പിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത പഞ്ചസാര വാഴപ്പഴത്തില്‍ കാണപ്പെടുന്നു. പൊട്ടാസ്യം, നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയുടെ നല്ല ഉറവിടമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കും.

പിസ്ത: വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഇരുമ്പ്, കാല്‍സ്യം, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ പിസ്ത രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി നിയന്ത്രിക്കുന്നു. പിസ്ത കഴിക്കുന്നത് മെറ്റാബോളിക് പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു. ജലദോഷം പോലെയുള്ള രോഗങ്ങള്‍ തടയാനും സഹായിക്കും. വിശപ്പ് മാറാനും പിസ്ത മതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.