'ലോക സര്‍ക്കാര്‍ ഉച്ചകോടി 2024'; പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കും

'ലോക സര്‍ക്കാര്‍ ഉച്ചകോടി 2024'; പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കും

ന്യൂഡല്‍ഹി: ദുബായില്‍ ഈ മാസം 12 മുതല്‍ ആരംഭിക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ പ്രധാനന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കും. 12 മുതല്‍ 14 വരെയാണ് 'വേള്‍ഡ് ഗവണ്മെന്റ് സമ്മിറ്റ് 2024' സംഘടിപ്പിക്കുന്നത്.

'ഭാവി സര്‍ക്കാരുകളെ രൂപപ്പെടുത്തുക' എന്നതാണ് ഇത്തവണത്തെ പ്രമേയം. ഉച്ചകോടിയില്‍ 25 ലധികം സര്‍ക്കാര്‍, സംസ്ഥാന തലവന്മാര്‍ പങ്കെടുക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി എന്നിവരുടെ നേതൃത്വത്തിലായിരിക്കും മൂന്ന് അതിഥി രാജ്യങ്ങളിലെയും ഉന്നതതല പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുക.

അതിഥി രാജ്യങ്ങള്‍ അവരുടെ ഭരണ നിയന്ത്രണം സംബന്ധിച്ച അനുഭവങ്ങളും മികച്ച വികസന പ്രവര്‍ത്തനങ്ങളും ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിക്കും. വിവിധ രാജ്യങ്ങളിലെ നേതാക്കളും, വിദഗ്ധരും, 85ലധികം അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുടെ പ്രതിനിധികളും 120 സര്‍ക്കാര്‍ പ്രതിനിധികളുമടക്കം 4,000 ത്തിലധികം പേര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യ, തുര്‍ക്കി, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ഈ വര്‍ഷത്തെ അതിഥികളായി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് യു എ ഇയുമായുള്ള ഈ രാജ്യങ്ങളുടെ ബന്ധത്തെയും, തന്ത്രപരമായ പങ്കാളിത്തത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് കാബിനറ്റ് കാര്യ മന്ത്രിയും സമ്മേളനം ഓര്‍ഗനൈസേഷന്‍ ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗെര്‍ഗാവി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.