വിഖ്യാത ചിത്രകാരൻ എ. രാമചന്ദ്രൻ അന്തരിച്ചു; വിട പറഞ്ഞത് ചിത്രകലക്ക് ഏറെ സംഭാവന നൽകിയ കലാകാരൻ

വിഖ്യാത ചിത്രകാരൻ എ. രാമചന്ദ്രൻ അന്തരിച്ചു; വിട പറഞ്ഞത് ചിത്രകലക്ക് ഏറെ സംഭാവന നൽകിയ കലാകാരൻ

ന്യൂഡൽഹി: വിഖ്യാത ചിത്രകാരൻ എ. രാമചന്ദ്രൻ അന്തരിച്ചു. 89 വയസായിരുന്നു. ഡൽഹിയിൽ വച്ചായിരുന്നു അന്ത്യം. ചിത്രകലയുടെ ലോകത്തിന് ഏറെ സംഭാവനകൾ‌ നൽകിയ കലാകാരനാണ് വിട പറയുന്നത്. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലാണ് സ്വദേശം. 1961 മുതൽ 64 വരെ കേരളത്തിലെ ചുമർചിത്രങ്ങളെ കുറിച്ചുഗവേഷണം നടത്തി. 1969-ലും 1973-ലും ചിത്രകലക്കുള്ള ദേശീയ പുരസ്‌കാരം, 1993-ൽ ഡൽഹി സാഹിത്യകലാപരിഷത്തിന്റെ പരിഷത്ത് സമ്മാനം എന്നിവ ലഭിച്ചു.

വിശ്വഭാരതിയിൽനിന്നും ഗഗനേന്ദ്രനാഥ് അഭനേന്ദ്രനാഥ് പുരസ്‌കാരം, കേരള സർക്കാരിന്റെ രാജാ രവിവർമ്മ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. 1978 ലും 1980 ലും ബുക്ക് ഇല്ലസ്‌റ്റ്രേഷന് ജപ്പാനിൽനിന്നും ‘നോമ’ സമ്മാനത്തിന് അർഹനായി. രാമചന്ദ്രനെക്കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.