അവസാന മൂന്ന് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലിയും ശ്രേയസും ഇല്ല

അവസാന മൂന്ന് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലിയും ശ്രേയസും ഇല്ല

മുംബൈ: ഇംഗ്ലണ്ടിനെതിരായുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചു.

കഴിഞ്ഞ മത്സരങ്ങളില്‍ നിറം മങ്ങിയ ശ്രേയസ് അയ്യര്‍ പുറത്തായപ്പോള്‍ ബംഗാളിന്റെ ആകാശ് ദീപ് ടീമില്‍ ഇടം പിടിച്ചു. ബംഗാള്‍ പേസറായ ആകാശ് ദീപ് ആദ്യമായാണ് ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചത്.

പരിക്കേറ്റ് രണ്ടാം ടെസ്റ്റില്‍ നിന്ന് പുറത്തായ കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരെ ടീമില്‍ നിലനിര്‍ത്തി. ഇരുവരുടേയും മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കും.

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജദ് പടിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍, കെ.എസ് ഭരത്, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുംറ, ആകാശ് ദീപ് എന്നിവരാണ് ടീമംഗങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.