വന്യജീവി ആക്രമണം അടിയന്തര പ്രമേയമായേക്കും; നിയമസഭാ സമ്മേളനം നാളെ മുതല്‍ പുനരാരംഭിക്കും

 വന്യജീവി ആക്രമണം അടിയന്തര പ്രമേയമായേക്കും; നിയമസഭാ സമ്മേളനം നാളെ മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: നിയമസഭാ സമ്മേളനം നാളെ മുതല്‍ പുനരാരംഭിക്കും. നാളെ മുതല്‍ 15 വരെ നടക്കുന്ന സമ്മേളനത്തില്‍ ബജറ്റിന്‍മേലുള്ള പൊതുചര്‍ച്ചയാകും നടക്കുക. നാളത്തെ സമ്മേളനത്തില്‍ വന്യജീവി ആക്രമണം അടിയന്തര പ്രമേയമായി അവതരിപ്പിച്ചേക്കും.

ഭക്ഷ്യം, റവന്യു, മൃഗ സംരക്ഷണം എന്നി വകുപ്പുകളെ ബജറ്റില്‍ തഴഞ്ഞതില്‍ സിപിഐയുടെ ഭാഗത്ത് നിന്ന് സഭയില്‍ പ്രതിഷേധ സ്വരം ഉയരാന്‍ സാധ്യതയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സഭ 15 ന് പിരിയുന്നത്. നാല് മാസത്തെ ചെലവുകള്‍ക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കിയാകും സഭ പിരിയുക. സമ്പൂര്‍ണ ബജറ്റ് അടുത്ത സാമ്പത്തിക വര്‍ഷമാകും പാസാക്കുക.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് തുടരുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര നാളെയും ഉണ്ട്. അതിനാല്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കോഴിക്കോട്ട് നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്തെത്തി അടിയന്തര പ്രമേയ നോട്ടീസ് അവതരണം കഴിഞ്ഞ് തിരികെ മടങ്ങിയേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.