എയര്‍ ഇന്ത്യയിലെ ബിസിനസ് ക്ലാസില്‍ ലഭിച്ചത് പൊട്ടിപ്പൊളിഞ്ഞ സീറ്റുകള്‍; വിമാന കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

എയര്‍ ഇന്ത്യയിലെ ബിസിനസ് ക്ലാസില്‍ ലഭിച്ചത് പൊട്ടിപ്പൊളിഞ്ഞ സീറ്റുകള്‍; വിമാന കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: ബിസിനസ് ക്ലാസില്‍ പൊട്ടിപ്പൊളിഞ്ഞ സീറ്റില്‍ യാത്ര ചെയ്യേണ്ടി വന്ന ദമ്പതികള്‍ക്ക് വിമാന കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മോശം സീറ്റില്‍ യാത്ര ചെയ്ത മുതിര്‍ന്ന പൗരന്‍മാരായ ദമ്പതികള്‍ക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

ചണ്ഡീഗഡിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ 50,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവിട്ടത്. തകര്‍ന്ന ഇരിപ്പിടങ്ങള്‍ പരാതിക്കാര്‍ക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്നു ദമ്പതികള്‍.

പരാതിക്കാര്‍ രണ്ട് ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ എടുത്തത് 8,24,964 രൂപയ്ക്കാണ്. എന്നാല്‍ സീറ്റുകള്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കാതെ വന്നതിനാല്‍ കാലുകള്‍ വെക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. തുടര്‍ന്ന് കാലുകളിലും കൈകളിലും വീക്കവും വേദനയും ഉണ്ടായതായി പരാതിയില്‍ പറയുന്നു.

14 മണിക്കൂറാണ് ഇവര്‍ യാത്ര ചെയ്തത്. പരാതിക്കാര്‍ ടിക്കറ്റ് രസീതുകള്‍, മെഡിക്കല്‍ രേഖകള്‍, കേടായ സീറ്റുകളുടെ ഫോട്ടോകള്‍, എന്നിവ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്നാണ് 50,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വ്യവഹാരത്തിനായി ചെലവായ 10,000 രൂപ നല്‍കാനും ഉത്തരവിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.