ദുബായ്: കോവിഡ് കേസുകള്‍ രാജ്യത്ത് കൂടുന്ന പശ്ചാത്തലത്തില്‍ വിനോദ പരിപാടികള്‍ക്കുളള അനുമതി ദുബായ് ടൂറിസം വകുപ്പ് താല്‍ക്കാലികമായി റദ്ദാക്കി. കോവിഡ് മാർഗനിർദ്ദേശങ്ങള്‍ പാലിക്കാത്ത 200ലധികം നിയമലംഘനങ്ങളാണ് ദുബായ് ടൂറിസം കണ്ടെത്തിയത്.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നഗരത്തിലെ 20 ഓളം സ്ഥാപനങ്ങള്‍ അടച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് വിനോദപരിപാടികള്‍ താല്‍ക്കാലികമായി നിർത്തിവയ്ക്കുന്നതെന്ന് ദുബായ് ടൂറിസം വകുപ്പ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.