ഇന്ത്യന്‍ ആര്‍മിയിലേക്ക് അഗ്‌നിവീര്‍ തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് തുടക്കമായി

ഇന്ത്യന്‍ ആര്‍മിയിലേക്ക് അഗ്‌നിവീര്‍ തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് തുടക്കമായി

ന്യൂഡല്‍ഹി: ഭാരതീയ കരസേനയിലേക്ക് അഗ്‌നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിച്ചു. അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്നിക്കല്‍, അഗ്‌നിവീര്‍ ട്രേഡ്സ്മാന്‍ (10ാം ക്ലാസ്, എട്ടാം പാസ്), അഗ്‌നിവീര്‍ ഓഫീസ് അസി/സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍ എന്നീ വിഭാഗങ്ങള്‍ക്കായാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇന്നാരംഭിച്ച ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മാര്‍ച്ച് 21 ന് അവസാനിക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് തെക്കന്‍ ജില്ലകളിലെ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷ (ഓണ്‍ലൈന്‍ CEE), റിക്രൂട്ട്മെന്റ് റാലി എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് അഗ്‌നിവീറുകളുടെ റിക്രൂട്ട്മെന്റ്. എല്ലാ ഉദ്യോഗാര്‍ത്ഥികളും www.joinindianarmy.nic.in എന്ന സൈറ്റില്‍ ലോഗിന്‍ ചെയ്ത് അവരുടെ യോഗ്യതാ നില പരിശോധിച്ച് അവരുടെ പ്രൊഫൈല്‍ സൃഷ്ടിക്കുക.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 21 ആണ്. ഓണ്‍ലൈന്‍ പരീക്ഷ ഏപ്രില്‍ 22 മുതല്‍ ആരംഭിക്കും.

ഇന്ത്യന്‍ ആര്‍മിയിലേക്കുള്ള റിക്രൂട്ട്മെന്റ് തിരഞ്ഞെടുപ്പ് പൂര്‍ണമായും നിഷ്പക്ഷവും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതുമാണ്. ഉദ്യോഗാര്‍ത്ഥികള്‍ റിക്രൂട്ടിങ് ഏജന്റുമാരെന്ന വ്യാജ വ്യക്തികള്‍ക്ക് ഇരയാകരുതെന്നും അറിയിപ്പില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.