ജി ഡി ആർ എഫ് എ- ദുബായ് 'സുവർണ്ണ സാംസ്കാരിക വിസ' അവതരിപ്പിച്ചു

ജി ഡി ആർ എഫ് എ- ദുബായ് 'സുവർണ്ണ സാംസ്കാരിക വിസ' അവതരിപ്പിച്ചു

ദുബൈ : ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് എമിറേറ്റ്സ് ( ജി ഡി ആർ എഫ് എ ഡി) എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചറുമായി സഹകരിച്ച് കൊണ്ട് സുവർണ്ണ സാംസ്‌കാരിക വീസ പദ്ധതി അവതരിപ്പിച്ചു.ഇത് പ്രകാരം എല്ലാവർഷവും ദുബായിൽ നടക്കുന്ന എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചറിൽ ഒരു പ്രമുഖ അറബ് സാഹിത്യകാരന് ഗോൾഡൻ കൾച്ചറൽ വിസ സമ്മാനിക്കും.

16-ാമത് എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചറിൽ പങ്കെടുത്തു കൊണ്ട് ജി ഡി ആർ എഫ് എ ദുബൈ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ടുള്ള ആദ്യത്തെ 'ഗോൾഡൻ കൾച്ചറൽ വിസ' - അറബിക് കവിതയുടെ പരിണാമത്തിൽ വലിയ സ്വാധീനം ചെലുത്തിയ പ്രശസ്ത ഈജിപ്ഷ്യൻ കവി അഹമ്മദ് ബഖീത്തിന് സമ്മാനിപ്പിക്കപ്പെട്ടു.

എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചറിലെ "ദി വേൾഡ് ആസ് ആൻ ഓപ്പൺ ബുക്ക്" എന്ന പേരിൽ നടന്ന സെഷനിൽ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ മർറി മുഖ്യ പ്രഭാഷണം നടത്തി.ദുബായ് വിമാനത്താവളങ്ങളിലെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി വകുപ്പ് ആരംഭിച്ച വിവിധ നൂതന പദ്ധതികളെക്കുറിച്ച് അദ്ദേഹം ചടങ്ങിൽ വിശദീകരിച്ചു.

കുട്ടി യാത്രക്കാർക്ക് സ്വന്തം പാസ്‌പോർട്ടിൽ എൻട്രി പെർമിറ്റുകൾ സ്റ്റാമ്പ് ചെയ്യാനുള്ള അവസരം നൽകുന്ന ലോകത്തെ ആദ്യ പദ്ധതിയായ കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടറിനെക്കുറിച്ചും പരാമർശിച്ച അൽ മർറി,ഇത് കുട്ടികൾക്കുള്ള യാത്രാനുഭവം രസകരമാക്കുന്നതിനൊപ്പം ദുബായിലെ വിമാനത്താവളങ്ങളിലൂടെയുള്ള മൊത്തത്തിലുള്ള യാത്രാനുഭവം പുനർനിർവചിക്കുന്നതിനും സഹായിക്കുന്നുവെന്ന് ലഫ്റ്റനന്റ് ജനറൽ ചൂണ്ടിക്കാട്ടി.

ദുബായിയുടെ മുന്നോട്ടുള്ള ചിന്തകളെയും 2026-ഓടെ സർഗ്ഗപരമായ സമ്പദ്ഘടനയുടെ ആഗോള തലസ്ഥാനമായി സ്വയം സ്ഥാപിക്കാനുള്ള തന്ത്രപരമായ ലക്ഷ്യങ്ങളെയും ഗോൾഡൻ കൾച്ചറൽ വിസ പദ്ധതി പ്രതിഫലിപ്പിക്കുന്നുവെന്ന് ദുബായ് കൾച്ചറിന്റെ ഡയറക്ടർ ജനറൽ ഹല ബദ്രി ഇതുമായി ബന്ധപ്പെട്ട് വ്യക്തമാക്കി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.