സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പൂനെയിലെ പ്ലാന്റില്‍ വന്‍ തീപിടിത്തം; മരുന്നുകൾ നശിച്ചിട്ടില്ലെന്ന് അധികൃതർ

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ  പൂനെയിലെ പ്ലാന്റില്‍ വന്‍ തീപിടിത്തം; മരുന്നുകൾ നശിച്ചിട്ടില്ലെന്ന് അധികൃതർ

പൂനെ: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ പൂനെയിലെ മരുന്ന് നിർമ്മാണ പ്ലാന്റില്‍ വന്‍ തീപിടിത്തം. ടെര്‍മിനല്‍ ഒന്നിന് സമീപത്തെ പുതിയ കെട്ടിടത്തില്‍ ഉച്ചയ്ക്കുശേഷമാണ് തീപിടുത്തമുണ്ടായത്. ഇന്ത്യയിൽ കോവിഡ് വാക്‌സിൻ ഉണ്ടാക്കുന്ന പ്രമുഖ സ്ഥാപനം ആണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. പൂനെയിലെ മഞ്ചിപ്രദേശത്താണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.

വാക്സിന്‍ ഉത്പാദനം നടക്കുന്ന പ്ലാന്റിന് തീപിടിച്ചിട്ടില്ലെന്നാണ് അധികൃത‍ര്‍ പറയുന്നത്. അഗ്നിബാധയില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിനുളളില്‍ ആരും കുടുങ്ങി കിടക്കുന്നില്ലെന്നുമാണ് പ്രാഥമിക വിവരം.അപകടത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഫയര്‍ഫോഴ്സിന്റെ പത്തിലധികം യൂണിറ്റുകളാണ് തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നുണ്ട്. നൂറ് ഏക്കറിനുളളിലാണ് മരുന്ന് നിര്‍മ്മാണ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. കോവിഡ് പ്രതിരോധ വാക്സിനൊപ്പം മറ്റുമരുന്നുകളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.