തൃപ്പൂണിത്തുറ സ്ഫോടനം: ഒളിവിലായിരുന്ന ക്ഷേത്രം ഭാരവാഹികള്‍ കസ്റ്റഡിയില്‍

തൃപ്പൂണിത്തുറ സ്ഫോടനം: ഒളിവിലായിരുന്ന ക്ഷേത്രം ഭാരവാഹികള്‍ കസ്റ്റഡിയില്‍

കൊച്ചി: തൃപ്പൂണിത്തുറ പടക്കപ്പുരയിലെ സ്ഫോടനത്തില്‍ ഒളിവിലായിരുന്ന പുതിയകാവ് ക്ഷേത്രം ഭാരവാഹികള്‍ കസ്റ്റഡിയില്‍. ഹില്‍പാലസ് പൊലീസാണ് ദേവസ്വം പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പടെ ഒന്‍പത് പേരെ കസ്റ്റഡിയിലെടുത്തത്.

മൂന്നാറില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ഹില്‍പാലസ് സ്റ്റേഷനിലെത്തിച്ചു. ഇവിടെ ഒളിവില്‍ കഴിയവെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത്. പടക്ക സംഭരണശാലയില്‍ തീപിടിച്ചുണ്ടായ ഉഗ്രസ്ഫോടനത്തില്‍ രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി വീടുകള്‍ക്ക് കേടുപാടുകളുമുണ്ടായി.

പടക്കം സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്നും അത്തരത്തില്‍ അനുമതി തേടിയുള്ള അപേക്ഷ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിട്ടില്ലെന്നുമാണ് ലഭ്യമാകുന്ന വിവരം. പടക്കം കൊണ്ടുവന്ന ട്രാവലര്‍ പൂര്‍ണമായും കത്തി നശിച്ചു. പ്രദേശത്തെ വീടുകള്‍ക്ക് വലിയ കേടുപാടുകളുണ്ടായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.