കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് വിദേശ മലയാളികളെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിന് മുമ്പ് സ്വര്‍ണ്ണക്കടത്തിന് പിന്നിലെ ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്കെതിരെയുള്ള പരമാവധി തെളിവുകള്‍ ശേഖരിക്കുക എന്ന ലക്ഷ്യവും ചോദ്യം ചെയ്യലിന് പിന്നിലുണ്ട്.
ശ്രീരാമകൃഷ്ണന്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡിന്റെ ഉടമയും സ്പീക്കറുടെ സുഹ്യത്തുമായ പൊന്നാനി സ്വദേശി നാസര്‍, മസ്‌കറ്റില്‍ വിദ്യഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി ലഫീര്‍ മുഹമ്മദ് എന്നിവരെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. ശിവശങ്കറും സ്വപ്നയും മസ്‌കറ്റിലെ മിഡില്‍ ഈസ്റ്റ് കോളേജ് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് ലഫീര്‍ മുഹമ്മദിനെ ചോദ്യം ചെയ്യുന്നത്.
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെയും മന്ത്രി കെ ടി ജലീലിന്റെയും സുഹൃത്താണ് കസ്റ്റംസ് ചോദ്യം ചെയ്യുന്ന നാസര്‍. സ്പീക്കര്‍ ഉപയോഗിക്കുന്ന ഒരു സിം നാസറിന്റെ പേരിലുള്ളതാണ്. ഈ സിം കാര്‍ഡ് സ്വര്‍ണ്ണക്കടത്ത് കേസ് വന്ന ജൂലൈ മുതല്‍ സ്വിച്ച് ഓഫ് ആണ്.
അതേസമയം വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി കസ്റ്റംസിന് അനുമതി നല്‍കി. കേസില്‍ നാലാം പ്രതിയാണ് ശിവശങ്കര്‍. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയായ ശിവശങ്കര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.