വണ്ടിയിടിച്ച് പരിക്കേറ്റ മുള്ളന്‍പന്നിയെ കറിവച്ച ഡോക്ടര്‍ പിടിയില്‍

 വണ്ടിയിടിച്ച് പരിക്കേറ്റ മുള്ളന്‍പന്നിയെ കറിവച്ച ഡോക്ടര്‍ പിടിയില്‍

കൊല്ലം: വണ്ടിയിടിച്ച് പരിക്കേറ്റ മുള്ളന്‍പന്നിയെ കറിവച്ച ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍. കൊട്ടാരക്കര വാളകം സ്വദേശി ഡോക്ടര്‍ പി. ബാജിയാണ് വനംവകുപ്പിന്റെ പിടിയിലായത്. മുള്ളന്‍പന്നിയെ ഇടിച്ച ഡോക്ടറുടെ വാഹനവും പിടിച്ചെടുത്തു.

കൊല്ലം വാളകം മേഴ്‌സി ആശുപത്രിക്ക് സമീപത്തു വച്ചായിരുന്നു സംഭവം. വെറ്റില വില്‍ക്കാനായി പുലര്‍ച്ചെ കൊട്ടാരക്കരയിലേക്ക് പോകുമ്പോഴാണ് ഡോക്ടര്‍ ഓടിച്ച വാഹനം മുള്ളന്‍പന്നിയെ ഇടിച്ചത്. പുറത്തിറങ്ങിയ ഡോക്ടര്‍ മുള്ളന്‍പന്നിയെ വാഹനത്തിലിട്ട് വീട്ടിലെത്തിച്ചു.

പിന്നീട് കറിവയ്ക്കുകയായിരുന്നു. ഡോക്ടറുടെ വീട്ടില്‍ പരിശോധനയ്ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ അടുപ്പില്‍ കറി തയാറായി കൊണ്ടിരിക്കുകയായിരുന്നു. മുള്ളന്‍ പന്നിയുടെ അവശിഷ്ടങ്ങള്‍ വീട്ടുപരിസരത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.