പേടിഎമ്മിന് പുതിയ ബാങ്കിംഗ് പങ്കാളി; ഇനി തടസമില്ലാത്ത ഇടപാടുകള്‍ തുടരാം

പേടിഎമ്മിന് പുതിയ ബാങ്കിംഗ് പങ്കാളി; ഇനി തടസമില്ലാത്ത ഇടപാടുകള്‍ തുടരാം

ന്യൂഡല്‍ഹി: പേടിഎം പേയ്മെന്റ് ബാങ്കിന്റെ (പിപിബിഎല്‍) നിയന്ത്രണങ്ങള്‍ സംബന്ധിച്ച ആര്‍ബിഐയുടെ ഉത്തരവിന് ശേഷം പേടിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍ ആയിരുന്നു. ഇപ്പോള്‍ തടസങ്ങളില്ലാതെ ഇടപാട് നടത്താന്‍ അതിന്റെ മാതൃ കമ്പനി ഒരു പുതിയ ബാങ്കിങ് പങ്കാളിയുമായി ഒപ്പുവച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

പേടിഎം പേയ്മെന്റ് ബാങ്കിന് അതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് കൂടുതല്‍ സമയം നല്‍കിയിരിക്കുകയാണ്. അതേസമയം പേടിഎമ്മിന്റെ ചില ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും നിലവിലെ പ്രതിസന്ധിയെ അതിജീവിക്കാനായി അതിന്റെ മാതൃ കമ്പനി ഒരു പുതിയ ബാങ്കിങ് പങ്കാളിയുമായി ഒപ്പുവച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

അതിന്റെ നോഡല്‍ അക്കൗണ്ട് ആക്സിസ് ബാങ്കിലേക്ക് (എസ്‌ക്രോ അക്കൗണ്ട് തുറന്ന്) മാറ്റിയെന്നാണ് പുതിയ വിവരം. വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ അസോസിയേറ്റ് ആയ പേടിഎം പേയ്മെന്റ് ബാങ്കിനോട്, അതിന്റെ അക്കൗണ്ടുകളിലോ വാലറ്റുകളിലോ, ഫെബ്രുവരി 29 മുതല്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്താന്‍ ജനുവരിയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഉത്തരവിട്ടിരുന്നു. ആ സമയപരിധി മാര്‍ച്ച് 15 വരെ നീട്ടിയതായി ആര്‍ബിഐ വെള്ളിയാഴ്ച അറിയിച്ചിരുന്നു.

പുതിയ നീക്കം മുമ്പത്തെപ്പോലെ തടസങ്ങളില്ലാത്ത മര്‍ച്ചന്റ് സെറ്റില്‍മെന്റുകള്‍ തുടരാന്‍ സാധിക്കുമെന്ന് പേടിഎം പ്രസ്താവനയില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.