സൗദി ആരോഗ്യ മന്ത്രാലയത്തില്‍ വനിത നഴ്സുമാര്‍ക്ക് അവസരം

സൗദി ആരോഗ്യ മന്ത്രാലയത്തില്‍ വനിത നഴ്സുമാര്‍ക്ക് അവസരം

റിയാദ്‌: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിലേക്ക് വനിത നഴ്സുമാരെ നോര്‍ക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്.സി, എം.എസ്.സി, പി.എച്.ഡി (നഴ്സിംഗ്) യോഗ്യതയുo 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്കാണ് അവസരം.

കാര്‍ഡിയാക് ക്രിട്ടക്കല്‍ കെയര്‍ യൂണിറ്റ്, കാര്‍ഡിയാക് സര്‍ജറി, ഐ.സി.യു [മുതിര്‍ന്നവര്‍], എന്‍.ഐ.സി.യു, ഐ.സി.സി.യു(കൊറോണറി) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ഫെബ്രുവരി 1 മുതല്‍ 10 തീയതികളില്‍ ഓണ്‍ലൈനായി അഭിമുഖം നടക്കും.

താല്പര്യമുള്ളവര്‍ www.norkaroots.org(https://demo.norkaroots.net/recruitment_2015.aspx) എന്ന ലിങ്ക് മുഖേനേ അപേക്ഷിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അവസാന തീയതി ഈ മാസം 28 . കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്ബരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.