ഉപരി പഠനത്തിന് വിദേശത്തേക്ക് പോയവരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക പദ്ധതി; തൊഴില്‍ നേടിയാല്‍ പോര തൊഴില്‍ ദാതാക്കളാകണം: മുഖ്യമന്ത്രി

ഉപരി പഠനത്തിന് വിദേശത്തേക്ക് പോയവരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക പദ്ധതി; തൊഴില്‍ നേടിയാല്‍ പോര തൊഴില്‍ ദാതാക്കളാകണം: മുഖ്യമന്ത്രി

കോഴിക്കോട്: ഉപരി പഠനത്തിന് വിദേശത്ത് പോയവരെ തിരികെ എത്തിക്കാനായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വഴി പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുവാക്കള്‍ അറിവിന്റെ രാഷ്ട്രീയം മനസിലാക്കണം. പുതിയ കാലത്ത് തൊഴില്‍ നേടിയാല്‍ പോര തൊഴില്‍ ദാതാക്കളാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടത് ഉന്നത വിദ്യാഭ്യാസ മേഖലക്കാണ്. പൊതുവിദ്യാഭ്യാസ രംഗത്ത് ഉണ്ടായ നേട്ടം ഉന്നത വിദ്യാഭ്യാസ മേഖലയിലും നേടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം. രാജ്യത്തെ 200 മികച്ച കോളജുകളില്‍ 41 എണ്ണം കേരളത്തിലാണ്.

ഭാവിയെ മുന്‍നിര്‍ത്തിയാണ് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങിയവയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടത്. വിദ്യാഭ്യാസ രംഗത്തെ ഹബ് ആക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്നും കോഴിക്കോട്ട് വിദ്യാര്‍ത്ഥികളുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.