മാനന്തവാടി: കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുകയും കൃഷിയിടങ്ങൾ നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങളെയും അവരുടെ സ്വത്തിനെയും സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട സർക്കാരിനെതിരെ ഉയർന്നു വരുന്ന ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് കണിയാരം കത്തീഡ്രൽ പള്ളിയിൽ ചേർന്ന ഇടവക സമൂഹത്തിൻ്റെ പ്രതിഷേധ സദസ്സ് തീരുമാനിച്ചു.
കാട്ടിൽ മൃഗങ്ങൾക്കാവശ്യമായ ആവാസ വ്യവസ്ഥയിൽ വന്ന മാറ്റങ്ങൾ കാരണം മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്ന സ്ഥിതി അതീവ ഗുരുതരമാണെന്ന് പ്രതിഷേധ സദസ്സ് ചൂണ്ടിക്കാട്ടി.
കത്തീഡ്രൽ വികാരി ഫാ.സോണി വാഴക്കാട് പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി മുനിസിപ്പൽ കൗൺസിലർമാരായ പി വി ജോർജ്, സുനി ഫ്രാൻസീസ്, ജോസ് കിഴക്കേയിൽ, സോയി കൈതാരം, രാജു മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.