യുട്യൂബ് മുൻ സിഇഒ സൂസൻ വോജ്‌സിക്കിയുടെ മകനെ അമേരിക്കൻ സർവകലാശാലയിൽ മരിച്ച നിലയിൽ കണ്ടെത്തി

യുട്യൂബ് മുൻ സിഇഒ സൂസൻ വോജ്‌സിക്കിയുടെ മകനെ അമേരിക്കൻ സർവകലാശാലയിൽ മരിച്ച നിലയിൽ കണ്ടെത്തി

കാലിഫോർണിയ: മുൻ യൂട്യൂബ് സിഇഒ സൂസൻ വോജ്‌സിക്കിയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. 19 കാരനായ മാർക്കോ ട്രോപ്പറിനെ കഴിഞ്ഞ ദിവസം ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ ഡോർമിറ്ററിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് കുടുംബം സ്ഥിരീകരിച്ചു.

യു.സി ബെർക്ക്‌ലി കാംപസിലെ ക്ലാർക്ക് കെർ ഡോർമിൽ പ്രതികരണമില്ലാത്ത രീതിയിൽ ഒരു വിദ്യാർത്ഥിയുള്ളതായാണ് അധികൃതർക്ക് റിപ്പോർട്ട് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോഴാണ് മാർക്ക് ട്രോപ്പറിനെ കണ്ടെത്തിയത്. അഗ്നിശമനസേനയെത്തി ജീവൻ രക്ഷിക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും യുവാവ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

മരണ കാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. ദുരൂഹമായ രീതിയിലുള്ളതെന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കാമ്പസ് പൊലീസ് അറിയിച്ചു. എന്നാൽ മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതാകാം മരണ കാരണമെന്ന് ട്രോപ്പറിൻ്റെ മുത്തശി എസ്തർ വോജ്‌സിക്കി ആരോപിച്ചു.

മരണ കാരണം സ്ഥിരീകരിക്കാൻ സഹായിക്കുന്ന ടോക്സിക്കോളജി റിപ്പോർട്ടിനായി ട്രോപ്പറിന്റെ കുടുംബം കാത്തിരിക്കുകയാണ്. പക്ഷേ ഇതിന് 30 ദിവസം വരെ എടുത്തേക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.