തങ്ങളുടെ മൃതദേഹം മകളെ കാണിക്കുക പോലും ചെയ്യരുത്; കൊല്ലത്ത് ആത്മഹത്യ ചെയ്ത മാതാപിതാക്കളുടെ കുറിപ്പ് കണ്ടെത്തി പൊലീസ്

തങ്ങളുടെ മൃതദേഹം മകളെ കാണിക്കുക പോലും ചെയ്യരുത്; കൊല്ലത്ത് ആത്മഹത്യ ചെയ്ത മാതാപിതാക്കളുടെ കുറിപ്പ് കണ്ടെത്തി പൊലീസ്

കൊല്ലം: മകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയതില്‍ മനംനൊന്ത് കൊല്ലത്ത് അച്ഛനും അമ്മയും ജീവനൊടുക്കിയത് ആത്മഹത്യാ കുറിപ്പെഴുതി വച്ച ശേഷം. തങ്ങളുടെ മൃതദേഹം മകളെ കാണിക്കുക പോലും ചെയ്യരുതെന്ന് ആത്മഹത്യാ കുറിപ്പില്‍ എഴുതി വെച്ചാണ് ഇരുവരും ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്.

പാവുമ്പ കാളിയംചന്ത സ്വദേശി ഉണ്ണികൃഷ്ണപിള്ളയും ഭാര്യ ബിന്ദുവുമാണ് മരിച്ചത്. ഏക മകള്‍ ആണ്‍ സുഹൃത്തിനൊപ്പം പോയതില്‍ മനം നൊന്ത് ഇരുവരും അമിതമായി ഉറക്കഗുളിക കഴിക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്. ബിന്ദു അന്ന് തന്നെ മരിച്ചു. ഉണ്ണികൃഷ്ണപിള്ള ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. വ്യോമസേനയില്‍ ഉദ്യോഗസ്ഥനായ പിതാവ് ഉണ്ണികൃഷ്ണപിള്ള അവധിക്ക് നാട്ടിലെത്തി തിരികെ പോകാന്‍ ഒരുങ്ങുമ്പോഴായിരുന്നു ഈ സംഭവം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.