ബൈക്കിലെത്തിയ രണ്ട് പേര്‍ കുട്ടിയെ കടത്തിക്കൊണ്ടു പോയതായി സംശയം; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്ന് പൊലീസ്

ബൈക്കിലെത്തിയ രണ്ട് പേര്‍ കുട്ടിയെ കടത്തിക്കൊണ്ടു പോയതായി സംശയം; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ നിന്നും രണ്ടു വയസുള്ള നാടോടി ബാലികയെ കാണാതായ സംഭവത്തില്‍ ബ്രഹ്മോസ് ഭാഗത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ചില നിര്‍ണായക വിവരങ്ങളുണ്ടെന്ന് പൊലീസ്. രാത്രി 12 മണിക്ക് ശേഷം കടന്നു പോകുന്ന ബൈക്കില്‍ രണ്ട് പേര്‍ക്കൊപ്പം കുട്ടിയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

കുട്ടിയെ കാണാതായതിന് സമീപത്തു നിന്നുള്ള സിസിടിവികളില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കൂടുതല്‍ വിശദമായി പരിശോധിച്ചു വരികയാണ്. സ്‌കൂട്ടറില്‍ കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടതായി ഈഞ്ചയ്ക്കലിലെ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു.

ഇതേ തുടര്‍ന്ന് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. പ്രദേശത്തെ മുഴുന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. രാത്രി ഭക്ഷണം കഴിക്കാനായി കടയ്ക്കു മുന്നില്‍ നിന്നപ്പോള്‍ സ്‌കൂട്ടറില്‍ കുട്ടിയുമായി രണ്ടു പേര്‍ പോകുന്നതു കണ്ടു എന്ന് ഒരു യുവാവും പൊലീസിനെ അറിയിച്ചിരുന്നു.

ഇന്നലെ രാത്രി 12 മണിയോടെയാണ് ഹൈദരാബാദ് സ്വദേശികളായ നാടോടികളുടെ രണ്ടു വയസുള്ള പെണ്‍കുട്ടിയെ കാണാതാകുന്നത്. വിവരം അറിഞ്ഞയുടന്‍ തന്നെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി തുടങ്ങിയ സമീപ ജില്ലകളിലൊക്കെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍ അടക്കം പൊലീസ് വിശദമായ പരിശോധന നടത്തി വരികയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.