ആറാമത്തെ സമന്‍സും ഒഴിവാക്കി; കെജരിവാളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ആറാമത്തെ സമന്‍സും ഒഴിവാക്കി; കെജരിവാളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ന്യൂഡല്‍ഹി: എക്സൈസ് നയവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച ആറാമത്തെ സമന്‍സും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഒഴിവാക്കിയതിനെതിരെ അന്വേഷണ ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്തു.

കെജരിവാളിന് നല്‍കിയ ആദ്യ മൂന്ന് സമന്‍സുകള്‍ മനപൂര്‍വം ലംഘിച്ചതിന് ഐപിസി സെക്ഷന്‍ 174 പ്രകാരമാണ് അന്വേഷണ ഏജന്‍സി കേസെടുത്തിട്ടുള്ളത്. കെജരിവാള്‍ സമന്‍സുകള്‍ ഒഴിവാക്കിയത് കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടതായും അതുവഴി എഎപി മേധാവി കുറ്റം ചെയ്തതായി കോടതി അംഗീകരിച്ചതായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ കെജരിവാളിന് അയച്ച സമന്‍സുകള്‍ നിയമ വിരുദ്ധമാണെന്നും വിഷയം ഇപ്പോള്‍ കോടതിയിലാണെന്നും എഎപി പ്രസ്താവനയില്‍ പറഞ്ഞു. ഇഡി തന്നെ കോടതിയെ സമീപിച്ചു. വീണ്ടും വീണ്ടും സമന്‍സ് അയക്കുന്നതിന് പകരം കോടതിയുടെ തീരുമാനത്തിനായി ഇഡി കാത്തിരിക്കണമെന്നും പാര്‍ട്ടി പറഞ്ഞു.

ആവര്‍ത്തിച്ചുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സുകള്‍ തന്നെ അറസ്റ്റ് ചെയ്യാനുള്ള നിയമ വിരുദ്ധമായ ശ്രമങ്ങള്‍ ആയിരുന്നുവെന്നും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് തന്നെ തടയുകയാണ് ലക്ഷ്യമെന്നും കെജരിവാള്‍ ആരോപിച്ചു.

നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവും എന്ന് ആരോപിച്ച് ഇഡിയുടെ ഇതുവരെയുള്ള എല്ലാ സമന്‍സുകളും കെജരിവാള്‍ ഒഴിവാക്കിയിരുന്നു. ഫെബ്രുവരി രണ്ട്, ജനുവരി 18, ജനുവരി മൂന്ന്, 2023 ഡിസംബര്‍ 22, 2023 നവംബര്‍ രണ്ട് തിയതികളിലാണ് മുമ്പ് അന്വേഷണ ഏജന്‍സി കെജരിവാളിന് സമന്‍സ് അയച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.