'ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ പരാമര്‍ശം കാര്യമാക്കുന്നില്ല; നിയമംകൊണ്ട് സര്‍ക്കാര്‍ ആരെയും വേട്ടയാടരുത്': മാര്‍ ജോസ് പൊരുന്നേടം

'ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ പരാമര്‍ശം കാര്യമാക്കുന്നില്ല; നിയമംകൊണ്ട്  സര്‍ക്കാര്‍ ആരെയും വേട്ടയാടരുത്': മാര്‍ ജോസ് പൊരുന്നേടം

മാനന്തവാടി: ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ പരാമര്‍ശം കാര്യമായി എടുക്കുന്നില്ലെന്ന് മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം. അവരുടെ നിലപാട് മാനിക്കുന്നു. പക്ഷേ, തങ്ങള്‍ തങ്ങളുടെ നിലപാടുമായി മുന്നോട്ട് പോകും മാനന്തവാടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

അറിഞ്ഞ് കൊണ്ട് ചെയ്യുന്നതും പ്രത്യേക വികാരത്തിന്റെ പുറത്ത് ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഈ രീതിയില്‍ പ്രശ്‌നങ്ങളെ കാണാനാണ് താല്‍പര്യം. കേസ് പുതുതലമുറയെ ബാധിക്കും. ഇവിടുത്തെ ജനങ്ങള്‍ നിരാശരാണ്. അവരുടെ പ്രതീക്ഷയാണ് കുട്ടികള്‍. അവധാനതയോട് കൂടി തീരുമാനാം എടുക്കണമെന്നാണ് അധികൃതരോട് പറയാനുള്ളത്. നിയമം കൊണ്ട് സര്‍ക്കാര്‍ ആരെയും വേട്ടയാടരുത്.

നഷ്ടപരിഹാര ശുപാര്‍ശ ആര് ആരോട് ചെയ്യുന്നുവെന്നതാണ് കാര്യം. നഷ്ടപരിഹാരമെന്നത് ഒരു കുടുബത്തിന് താല്‍കാലിക ആശ്വാസമാണ്. എന്തുകൊണ്ട് തുക അഞ്ച് ലക്ഷമായി നിജപ്പെടുത്തുന്നു. വന്യ ജീവികള്‍ക്കായി എത്രയോ തുക ചെലവഴിക്കുന്നു. ഈ തുക അര്‍ഹത ഉള്ളവര്‍ക്ക് കൊടുത്ത് കൂടേയെന്നും മാര്‍ ജോസ് പൊരുന്നേടം ചോദിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.