സൂര്യന്റെ ഏകദേശം 17 കോടി മടങ്ങ് പിണ്ഡമുള്ള തമോഗര്‍ത്തം കണ്ടെത്തി. ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വേഗത്തില്‍ വളരുന്ന തമോഗര്‍ത്തമാണിതെന്ന് ജ്യോതി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ഒരിക്കലും തകര്‍ക്കാനാകാത്ത റെക്കോര്‍ഡ് സ്ഥാപിച്ചതായിഗവേഷകര്‍ പറഞ്ഞു.
പുതുതായി കണ്ടെത്തിയ തമോഗര്‍ത്തത്തിന് സൂര്യനേക്കാള്‍ 500 ട്രില്യണ്‍ മടങ്ങ് തിളക്കമുണ്ടെന്ന് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി (എഎന്‍യു) യിലെ അസോസിയേറ്റ് പ്രൊഫസര്‍ ക്രിസ്റ്റ്യന്‍ വുള്‍ഫ് പറഞ്ഞു.
ന്യൂ സൗത്ത് വെയില്‍സിലെ എഎന്‍യു സൈഡിങ് സ്പ്രിങ് ഒബ്സര്‍വേറ്ററിയില്‍ 2.3 മീറ്റര്‍ ദൂരദര്‍ശിനി ഉപയോഗിച്ചാണ് കൂറ്റന്‍ തമോഗര്‍ത്തം ആദ്യമായി കണ്ടെത്തിയത്. തമോ ദ്വാരത്തിന്റെ പൂര്‍ണ സ്വഭാവം സ്ഥിരീകരിക്കാനും അതിന്റെ പിണ്ഡം അളക്കാനും ഗവേഷണ സംഘം പിന്നീട് ലോകത്തിലെ ഏറ്റവും വലിയ ദൂരദര്‍ശിനികളിലൊന്നിനെ ആശ്രയിക്കുകയായിരുന്നു.
പ്രകാശമേറിയ തീവ്രമായ വികിരണം തമോഗര്‍ത്തത്തിന് ചുറ്റുമുള്ള അക്രിഷന്‍ ഡിസ്‌കില്‍ നിന്നാണ് വരുന്നത്. 10,000 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള ഭീമാകാരവും കാന്തികവുമായ ഒരു വിന്‍ഡ് സെല്‍ പോലെയാണ് ഇത് കാണപ്പെടുന്നത്. എല്ലായിടത്തും മിന്നലും കാറ്റും വളരെ വേഗത്തില്‍ വീശുന്നു. അവ ഒരു നിമിഷത്തിനുള്ളില്‍ ഭൂമിയെ ചുറ്റുമെന്ന് ക്രിസ്റ്റ്യന്‍ വുള്‍ഫ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.