മെല്‍ബണ്‍ രൂപതയില്‍ നോമ്പുകാല ധ്യാനം നയിക്കാന്‍ ബിഷപ്പ് മാര്‍ തോമസ് തറയില്‍ ഓസ്‌ട്രേലിയയിലെത്തി

മെല്‍ബണ്‍ രൂപതയില്‍ നോമ്പുകാല ധ്യാനം നയിക്കാന്‍ ബിഷപ്പ് മാര്‍ തോമസ് തറയില്‍ ഓസ്‌ട്രേലിയയിലെത്തി

മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയില്‍ നോമ്പുകാല ധ്യാനം നയിക്കാന്‍ ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഓസ്‌ട്രേലിയയിലെത്തി. ബ്രിസ്‌ബെയ്‌നില്‍ എത്തിച്ചേര്‍ന്ന പിതാവിനെ ഇവാഞ്ചലൈസേഷന്‍ മിനിസ്ട്രി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വിതയത്തില്‍ എം.എസ്.ടി., ഇപ്സ്വിച്ച് ഇടവക വികാരി ഫാ. ആന്റോ ചിരിയങ്കണ്ടത്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.


ഓസ്ട്രേലിയയിലെത്തിയ ബിഷപ്പ് മാര്‍ തോമസ് തറയിലിനെ സ്വീകരിക്കുന്നു

ഇപ്സ്വിച്ച്, ബ്രിസ്ബെയ്ന്‍ നോര്‍ത്ത്, കാബൂള്‍ട്ടൂര്‍, സണ്‍ഷൈന്‍ കോസ്റ്റ്, ബ്രിസ്ബെയ്ന്‍ സൗത്ത്, സ്പ്രിംഗ്ഫീല്‍ഡ്, പരമറ്റ എന്നീ ഇടവകകളില്‍ മാര്‍ തോമസ് തറയില്‍ നോമ്പുകാല ധ്യാനം നയിക്കും.

ബിഷപ്പ് മാര്‍ തോമസ് തറയിലിനെ കൂടാതെ അദിലാബാദ് രൂപതാ ബിഷപ്പ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍, ഫാ. ബിജില്‍ ചക്കിയത്ത് എം.എസ്.എഫ്.എസ്., ഫാ. ജെന്‍സണ്‍ ലാ സാലെറ്റ്, ഫാ. ബിനോജ് മുളവരിക്കല്‍, ഫാ. ജോണ്‍ പിതുവ എന്നിവരാണ് ഈ വര്‍ഷം രൂപതയില്‍ നോമ്പുകാല ധ്യാനം നയിക്കുന്നത്.


ബിഷപ്പ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍

ബിഷപ്പ് മാര്‍ തോമസ് തറയിലില്‍ ധ്യാനം നയിക്കുന്ന ഇടവകകളുടെ പട്ടികയും തീയതിയും ചുവടെ ചേര്‍ക്കുന്നു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.