ന്യൂഡല്‍ഹി: ചണ്ഡിഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസര്‍ അസാധുവാക്കിയ ബാലറ്റ് പേപ്പറുകള്‍ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്ന് വിധിച്ച സുപ്രീം കോടതി അസാധുവായ എട്ട് വോട്ടുകളും സാധുവായി കണക്കാക്കുമെന്നും പറഞ്ഞു.
പ്രിസൈഡിങ് ഓഫീസര്‍ അസാധുവാക്കിയ എട്ട് ബാലറ്റ് പേപ്പറുകള്‍ സുപ്രീം കോടതി പരിശോധിച്ചതിന് പിന്നാലെയാണ് ഉത്തരവിട്ടത്. പ്രിസൈഡിങ് ഓഫീസര്‍ അസാധുവാക്കിയ എട്ട് വോട്ടുകളും ലഭിച്ചത് ആം ആദ്മി സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാറിനെന്നും കോടതി പറഞ്ഞു.
പ്രിസൈഡിങ് ഓഫീസര്‍ ബാലറ്റ് പേപ്പറില്‍ വീഡിയോയില്‍ കണ്ടതുപോലെ ഒരു വര രേഖപ്പെടുത്തുകയാണ് ചെയ്തതിരിക്കുന്നത്. ബാലറ്റ് പേപ്പുകള്‍ വികൃതമാക്കിയതിനെ തുടര്‍ന്നാണ് വോട്ട് രേഖപ്പെടുത്തിയത് എന്ന് അവകാശപ്പെട്ട പ്രിസൈഡിങ് ഓഫീസറോട് എവിടെയാണ് ബാലറ്റ് പേപ്പറുകള്‍ വികൃതമാക്കിയിരിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.