കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. മെമ്മറി കാര്‍ഡ് ചോര്‍ന്നതിലെ അന്വേഷണ റിപ്പോര്‍ട്ട് നടിക്ക് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് കെ. ബാബുവാണ് നിര്‍ണായക നിര്‍ദേശം നല്‍കിയത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടിക്ക് നല്‍കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.
റിപ്പോര്‍ട്ട് ലഭിക്കാത്തത് ചോദ്യം ചെയ്ത് നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെ കേസിലെ എട്ടാം പ്രതി ദിലീപ് രംഗത്തെത്തിരുന്നു. നടിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കരുതെന്നും തനിക്ക് പകര്‍പ്പ് നല്‍കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. പകര്‍പ്പ് നടിയ്ക്ക് നല്‍കണമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
2022 ലാണ് കോടതിയില്‍ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങള്‍ ചോര്‍ത്തപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിവരം പുറത്തുവന്നതോടെ അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രത്യേകം അന്വേഷിക്കണമെന്നായിരുന്നു നടിയുടെ ആവശ്യം.
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന് ഫോറന്‍സിക് പരിശോധനയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. 2018 ജനുവരി ഒമ്പതിനും ഡിസംബര്‍ 13 നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയിട്ടുണ്ടെന്ന് ഫോറന്‍സിക് പരിശോധന ഫലത്തില്‍ കണ്ടെത്തിയിരുന്നു. വിചാരണ കോടതിയില്‍ സമര്‍പ്പിച്ച മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് ഗുരുതരമായ വിഷയമാണെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ചും ആവശ്യപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.