കേരളത്തിലേക്ക് ഭാരത് ബയോടെക്കിന്റെ കൊവാക്സിനും; തല്‍ക്കാലം വിതരണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍

കേരളത്തിലേക്ക് ഭാരത് ബയോടെക്കിന്റെ കൊവാക്സിനും; തല്‍ക്കാലം വിതരണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിലേക്ക് ഭാരത് ബയോടെക്കിന്റെ കൊവാക്സീന്‍ ഇന്നെത്തും. എന്നാല്‍ തല്‍ക്കാലം കൊവാക്സീന്‍ വിതരണം ചെയ്യേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. അതേസമയം പരീക്ഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കൊവാക്സീന്‍ ഇപ്പോള്‍ വിതരണം ചെയ്യേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

37000 ഡോസ് കോവാക്സിന്‍ ആണ് ഇന്ന് കേരളത്തില്‍ എത്തുന്നത്. കേന്ദ്രം തീരുമാനിച്ചതനുസരിച്ചാണ് ഭാരത് ബയോടെക്കില്‍ നിന്നുളള വാക്സിന്‍ ഹൈദരാബാദില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കുന്നത്. വിമാനമാര്‍ഗം എത്തിക്കുന്ന വാക്സിന്‍ തിരുവനന്തപുരം മേഖല വാക്സിന്‍ സെന്ററില്‍ സൂക്ഷിക്കും.

രണ്ട് ഡിഗ്രി മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവിലാണ് ഈ വാക്സിനും സൂക്ഷിക്കേണ്ടത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഷീല്‍ഡ് തന്നെ നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരള സര്‍ക്കാര്‍. 7,94000 ഡോസ് കൊവിഷീല്‍ഡ് വാക്സീനാണ് ഇതുവരെ സംസ്ഥാനത്തിന് അനുവദിച്ച്‌ കിട്ടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.