സിപിഎം സ്ഥാനാര്‍ത്ഥികളായി: പട്ടികയില്‍ രണ്ട് വനിതകളും ഒരു മന്ത്രിയും

 സിപിഎം സ്ഥാനാര്‍ത്ഥികളായി: പട്ടികയില്‍ രണ്ട് വനിതകളും ഒരു മന്ത്രിയും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപമായി. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റാണ് തീരുമാനമെടുത്തത്. കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്തശേഷം പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഇരുപതില്‍ 15 മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. പട്ടികയില്‍ രണ്ട് വനിതകളും ഒരു മന്ത്രിയുമുണ്ട്. വടകരയില്‍ മത്സരിക്കുന്ന മുന്‍ മന്ത്രി കെ.കെ ശൈലജയും എറണാകുളത്ത് പോരിനിറങ്ങുന്ന കെഎസ്ടിഎ നേതാവ് കെ.ജെ.ഷൈന്‍ എന്നിവരാണ് വനിതാ സ്ഥാനാര്‍ത്ഥികള്‍.

മന്ത്രി കെ.രാധാകൃഷ്ണന്‍ ആലത്തൂരില്‍ മത്സരിക്കും. തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍കോട് ജില്ലാ സെക്രട്ടറിമാരും മത്സര രംഗത്തുണ്ടാകും.

സിപിഎം സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ച പേരുകളും മണ്ഡലങ്ങളും:

ആറ്റിങ്ങല്‍ - വി. ജോയ്

പത്തനംതിട്ട - ടി.എം.തോമസ് ഐസക്

കൊല്ലം - എം.മുകേഷ്

ആലപ്പുഴ - എ.എം ആരിഫ്

എറണാകുളം - കെ.ജെ ഷൈന്‍

ഇടുക്കി - ജോയ്‌സ് ജോര്‍ജ്

ചാലക്കുടി - സി. രവീന്ദ്രനാഥ്

പാലക്കാട് - എ. വിജയരാഘവന്‍

ആലത്തൂര്‍ - കെ. രാധാകൃഷ്ണന്‍

പൊന്നാനി - കെ.എസ്. ഹംസ

മലപ്പുറം - വി.വസീഫ്

കോഴിക്കോട് - എളമരം കരീം

വടകര - കെ.കെ ശൈലജ

കണ്ണൂര്‍ - എം.വി ജയരാജന്‍

കാസര്‍കോഡ് - എം.വി. ബാലകൃഷ്ണന്‍



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.