തിരുവനന്തപുരം: പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിക്ക് ഡിഎന്‍എ പരിശോധന നടത്തും. കുട്ടിക്കൊപ്പമുള്ളവര്‍ യഥാര്‍ത്ഥ മാതാപിതാക്കളാണോ എന്ന് ഉറപ്പിക്കുന്നതിനാണ് നടപടി. സാമ്പിളുകള്‍ പൊലീസ് ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തില്‍ കഴിയുന്ന കുട്ടിയുടെ മൊഴിയെടുക്കാനുള്ള ശ്രമവും തുടരുകയാണ്.
ശിശുക്ഷേമ സമിതിക്ക് കൈമാറുന്നതിന് മുന്‍പ് കുട്ടിയില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. പൊലീസ് ഫോറന്‍സിക് ലാബിലേക്ക് അയച്ച സാമ്പിള്‍ ഫലം ലഭിക്കാന്‍ ഒരാഴ്ചയെടുക്കും. കുട്ടിക്കൊപ്പമുള്ളവര്‍ യഥാര്‍ത്ഥ രക്ഷിതാക്കളാണോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇന്നലെ രണ്ട് വയസുകാരിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല.
മൊഴിയെടുക്കാനുള്ള ശ്രമം ഇന്നും തുടരും. സംശയമുള്ളവരുടെ ഫോട്ടോ കാണിച്ചായിരിക്കും മൊഴി രേഖപ്പെടുത്തുക. അന്വേഷണം കഴിയും വരെ നഗരം വിട്ടുപോകരുതെന്ന് കുഞ്ഞിന്റെ കുടുംബത്തിലെ എല്ലാവരോടും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.