രാജ്യം വിട്ടേക്കുമെന്ന് സംശയം ; ബൈജു രവീന്ദ്രനെതിരെ ഇഡിയുടെ ലുക്ക് ഔട്ട് നോട്ടീസ്

രാജ്യം വിട്ടേക്കുമെന്ന് സംശയം ; ബൈജു രവീന്ദ്രനെതിരെ ഇഡിയുടെ ലുക്ക് ഔട്ട് നോട്ടീസ്

ന്യൂഡല്‍ഹി: എജ്യൂടെക് സ്ഥാപനമായ ബൈജൂസ് ആപ്പിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി).

വിവിധ ധനകാര്യ സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക തര്‍ക്കങ്ങല്‍ ബൈജു രവീന്ദ്രനെതിരെ നിരവധി കേസുകളുണ്ട്. ഇതിന് പുറമേ വിദേശ നാണ്യ വിനിമയ ചട്ട ലംഘനവും 1.2 ബില്യണ്‍ ഡോളറിന്റെ വായ്പയിലും നിയമ നടപടികള്‍ നടന്നു വരികയാണ്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബൈജു രവീന്ദ്രന്‍ രാജ്യം വിട്ടേക്കുമോയെന്ന സംശയമാണ് ഇഡി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ കാരണം. നിലവില്‍ ഡില്‍ഹിയിലും ദുബായിലുമായി മാറി താമസിക്കുകയാണ് ബൈജു.

ഈ സാഹചര്യത്തില്‍ ബൈജു രാജ്യം വിടാതിരിക്കാനാണ് നോട്ടീസ് പുറപ്പെടുവിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ബൈജു ഇപ്പോള്‍ വിദേശത്താണെന്ന വാര്‍ത്തയും വരുന്നുണ്ട്.

അതേസമയം ബൈജു രവീന്ദ്രനെ കമ്പനിയില്‍ നിന്ന് നീക്കം ചെയ്യാനായി മാര്‍ക്ക് സക്കര്‍ബര്‍ഗ് ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ ജനറല്‍ ബോഡി മീറ്റിങ് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ മീറ്റിങില്‍ ബൈജു രവീന്ദ്രനെ ക്ഷണിച്ചിട്ടില്ല.

എന്നാല്‍ മീറ്റിങിനെതിരെ ബൈജു കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ അന്തിമ വിധി വരുന്നതു വരെ നിക്ഷേപകരുടെ മീറ്റിങില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നടപ്പാക്കരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.