ചര്‍ച്ച് ബില്‍ പരിഹാരമല്ല, ഓരോ പള്ളിയിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും; സമാധാന അന്തരീക്ഷം തകര്‍ക്കപ്പെടും: ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍

ചര്‍ച്ച് ബില്‍ പരിഹാരമല്ല, ഓരോ പള്ളിയിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും; സമാധാന അന്തരീക്ഷം തകര്‍ക്കപ്പെടും: ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍

കോട്ടയം: ചര്‍ച്ച് ബില്‍ നിലവില്‍ വന്നാല്‍ സംസ്ഥാനത്ത് സമാധാന അന്തരീക്ഷം തകര്‍ക്കപ്പെടുമെന്ന ആശങ്ക പങ്ക് വച്ച് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവ.

ചര്‍ച്ച് ബില്‍ ഒരിക്കലും ഒരു പരിഹാരമല്ല. ഇത് വന്നാല്‍ ഓരോ പള്ളിയിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ സമാധാനത്തിന് സമവായ നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് ഞങ്ങളോട് പറയാം.

ചര്‍ച്ച് ബില്ലിനെക്കുറിച്ച് മുഖ്യമന്ത്രി പറയുമ്പോള്‍ ചര്‍ച്ച് ബില്‍ ഇല്ലെന്നാണ് എല്‍ഡിഎഫിലെ തന്നെ ഉന്നതര്‍ ഉറപ്പ് നല്‍കിയത്.  ഓര്‍ത്തഡോക്സ് സഭയ്ക്ക് പ്രത്യേക രാഷ്ട്രീയ നിലപാടുകള്‍ ഇല്ല. എങ്ങനെ വോട്ട് ചെയ്യണമെന്ന് സഭയിലെ മക്കള്‍ക്ക് അറിയാം. അവരത് ചെയ്തു കൊള്ളും.

പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും ഓര്‍ത്തഡോക്സ് സഭയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവ പറഞ്ഞു.

എന്നാല്‍ എല്ലാവര്‍ക്കും ആരാധനാ സ്വാതന്ത്യം ഉറപ്പാക്കുന്ന ചര്‍ച്ച് ബില്‍ നടപ്പാക്കുന്നതിന് വേണ്ട സഹായം ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയതായി സുറിയാനി ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ മാര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ നേരത്തേ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഏറെ ശുഭ സൂചനയാണ്. ഒരേ വിശ്വാസത്തിലും പൈതൃകത്തിലുമുള്ളവര്‍ പരസ്പരം കലഹിച്ചിട്ട് കാര്യമില്ല. സമാധാനപരമായി കഴിയേണ്ടതുണ്ട്. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.