മസ്കറ്റ് : മസ്കറ്റ് അന്തർദേശിയ പുസ്‌തകോത്സവത്തിന്റെ 28 മാത് എഡിഷനിൽ ചരിത്രം കുറിച്ച് ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ ഡി സി ബുക്സ്. പുസ്‌തക മേളയിൽ ഇന്ത്യയിൽ നിന്ന് നേരിട്ട് പങ്കെടുക്കുന്ന ആദ്യ പ്രസാധകർ എന്ന ബഹുമതിയാണ് ഡി സി ബുക്സ് സ്വന്തമാക്കിയത്. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ബുധനാഴ്ച തുടങ്ങിയ മേള മാർച്ച് രണ്ടിന് സമാപിക്കും.
ശനി മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ച വൈകീട്ട് 4 മുതൽ രാത്രി 10 വരെയുമാണ് പ്രവർത്തന സമയം. പ്രവേശനം സൗജന്യമാണ്. 1 എഫ് 19, 1 എഫ് 20 എന്നീ നമ്പറുകളിലുള്ള സ്റ്റാളുകളിൽ മലയാളത്തിലെ ഏറ്റവും പുതിയ നോവലുകൾ,കഥാസമാഹാരങ്ങൾ,കവിതകൾ, വൈജ്ഞാനിക കൃതികൾ, സഞ്ചാരസാഹിത്യ കൃതികൾ തുടങ്ങിയവ പ്രത്യേക നിരക്കിൽ ലഭ്യമാവുമെന്ന് ഡി സി ബുക്സ് അധികൃതർ അറിയിച്ചു.ഇംഗ്ലീഷ് ഭാഷയിലുള്ള പുസ്തകങ്ങളും സ്റ്റാളിൽ നിന്ന് ലഭിക്കും.
മസ്കറ്റ് മേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് ഒരു അംഗീകാരമാണെന്നും വരും വർഷങ്ങളിൽ സാഹിത്യ സംബന്ധമായ കൂടുതൽ പരിപാടികൾ നടത്തുന്ന കാര്യം പരിഗണിക്കുമെന്നും ഡി സി ബുക്സ് സി ഇ ഓ രവി ഡി സി പറഞ്ഞു.സാഹിത്യ തൽപരരായ ഒമാനിലെ പ്രവാസികൾക്ക് പ്രമുഖ എഴുത്തുകാരെ കാണാനും അവരുമായി സംവദിക്കാനും ഉള്ള അവസരം ഒരുക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.