ന്യൂഡല്‍ഹി: സര്‍ക്കാരുകളുടെ നയപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് സുപ്രീം കോടതി. മികച്ചതാണ് എന്നതുകൊണ്ട് ഏതെങ്കിലും ഒരു പ്രത്യേക പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കോടതിക്കാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഒരു നയത്തിന്റെ നിയമപരമായ സാധുത മാത്രമാണ് കോടതിക്ക് പരിശോധിക്കാനാവുകയെന്ന് ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പങ്കജ് മിത്തല്‍ എന്നിവര്‍ വ്യക്തമാക്കി. നയത്തിന്റെ കാര്യക്ഷമതയോ പ്രായോഗികതയോ അല്ല കോടതിയുടെ വിഷയമാവുക. നയമപരമായ കാര്യങ്ങളില്‍ കോടതിയുടെ ഇടപെടല്‍ പരിമിതമാണെന്നത് അടിസ്ഥാന തത്വമാണെന്നുംകോടതി പറഞ്ഞു.
ഒരു നയത്തിന്റെ കൃത്യത, അനുയോജ്യത, ഔചിത്യം എന്നിവയൊന്നും കോടതിക്ക് പരിശോധിക്കാനാവില്ല. ഇവയേക്കാള്‍ മികച്ച നയം സാധ്യമാണോ എന്നതും കോടതിയല്ല പരിശോധിക്കേണ്ടതെന്നും ബെഞ്ച് പറഞ്ഞു.
പട്ടിണിയും പോഷകാഹാരക്കുറവും പരിഹരിക്കുന്നതിന് സമൂഹ അടുക്കളകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ഇക്കാര്യത്തില്‍ എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി വിസമ്മതിച്ചു. കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്ന് ഭക്ഷ്യ സുരക്ഷാ നിയമവും മറ്റു ക്ഷേമ പദ്ധതികളും നടപ്പാക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.