കുടുംബങ്ങളുടെ അന്താരാഷ്ട്ര കോണ്‍ഗ്രസ് മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെ മെക്‌സിക്കോയില്‍

കുടുംബങ്ങളുടെ അന്താരാഷ്ട്ര കോണ്‍ഗ്രസ്  മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെ മെക്‌സിക്കോയില്‍

മെക്‌സിക്കോ സിറ്റി: കുടുംബങ്ങളുടെ ഈ വര്‍ഷത്തെ അന്താരാഷ്ട്ര കോണ്‍ഗ്രസ് മെക്‌സിക്കോയിലെ ഗാഡ്വലജാര നഗരത്തില്‍ നടക്കും. 'എല്ലാ കുടുംബങ്ങളും മികച്ചതാകാന്‍' എന്നതാണ് മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെ നടക്കുന്ന ഈ വര്‍ഷത്തെ കോണ്‍ഗ്രസിന്റെ പ്രമേയം.

സമൂഹത്തിന്റെ സ്വാഭാവിക അടിത്തറയെന്ന നിലയില്‍ കുടുംബ ബന്ധങ്ങളെ ഉറപ്പിക്കാനും ആഘോഷിക്കാനും ശക്തിപ്പെടുത്താനും നേതാക്കളെയും സംഘടനകളെയും കുടുംബങ്ങളെയും സജ്ജമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

വിവിധ സംസ്‌കാരങ്ങളിലും ദേശങ്ങളിലുമുള്ളവരുമായി സംവദിക്കാനുള്ള അവസരം കൂടിയാണ് കുടുംബങ്ങളുടെ അന്താരാഷ്ട്ര കോണ്‍ഗ്രസ് എന്ന് മെക്സിക്കോയിലെ കുടുംബ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ഫെര്‍ണാണ്ടോ മിലാനെസ് പറഞ്ഞു.

കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളായ അവിശ്വസ്തത, വിഷാദം, ഗാര്‍ഹിക പീഡനങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെ ചര്‍ച്ച ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വലോറ റേഡിയോയുടെ ഉടമയും കുടുംബ കോണ്‍ഗ്രസിന്റെ വക്താവുമായ ലുപിറ്റ വെനെഗാസ് പ്രത്യേകം പരാമര്‍ശിച്ചു.

നാല് തലങ്ങളിലായാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍, കൗമാരക്കാര്‍, കുട്ടികള്‍, യുവജനങ്ങള്‍ എന്നിങ്ങനെ വിവിധ സെഷനുകളായി തിരിച്ചിരിക്കുന്ന സമ്മേളനം, വിവിധ വിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യും.

വിവിധ മേഖലകളില്‍ വിദഗ്ദരായവരാണ് സെഷനുകള്‍ നയിക്കുന്നത്. 2022 ല്‍ മെക്‌സിക്കോ സിറ്റിയില്‍ നടന്ന 14-ാമത് വേള്‍ഡ് കോണ്‍ഗ്രസ്് ഓഫ് ഫാമിലീസിന്റെ തുടര്‍ച്ചയായിട്ടാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.