കാഞ്ഞിരപ്പള്ളി: പൂഞ്ഞാര്‍ സെന്റ് മേരീസ് ഇടവക മുറ്റത്ത് ബൈക്ക് റൈസിങ് നടത്തുകയും അത് ചോദ്യം ചെയ്ത സഹ വികാരിയായ ഫാ. ജോസഫ് ആറ്റുച്ചാലിലിനെ ആക്രമിക്കുകയും മോട്ടോർ ബൈക്ക് കൊണ്ട് ഇടിച്ചിടുകയും ചെയ്ത സംഭവത്തെ സീറോ മലബാർസഭാ അൽമായ ഫോറം ശക്തമായി അപലപിച്ചു.
ലഹരിമരുന്ന് മാഫിയയിൽപെട്ട ചില യുവാക്കള്‍ ലഹരി ഉപയോഗിച്ച് പള്ളിമുറ്റത്ത് ബൈക്ക് റൈസിങ് നടത്തിയത് വിലക്കിയതിനെ തുടര്‍ന്ന് വൈദികനെ ആക്രമിക്കുകയായിരുന്നു. അനീതി ചോദ്യം ചെയ്തതിനാൽ മർദ്ദനമേറ്റ വൈദികൻ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച ദിവസം ആരാധന ചടങ്ങുകൾ നടക്കുന്ന അവസരത്തിൽ ബൈക്ക് റൈസിങ്ങ് നടത്തുകയും ദേവാലയ മുറ്റത്തു വച്ച് വൈദികനെ ആക്രമിക്കുകയും ചെയ്ത സംഭവം അതീവ ഗൗരവമുള്ളതായി സർക്കാർ കാണണം. ഇത്തരം സാമൂഹ്യ വിരുദ്ധരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും അറസ്റ്റ് ചെയ്യാനും പോലീസ് തയ്യാറാകണം.
കോട്ടയം ജില്ലയിലും പൂഞ്ഞാറിലും പരിസര പ്രദേശങ്ങളിലും വര്‍ധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗത്തിന്റെ ഉള്ളറകളിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരല്‍ ചൂണ്ടുന്നത്. അക്രമങ്ങളും മയക്കുമരുന്ന് കടത്തും അടക്കമുള്ളവ തടയാന്‍ ‘ഓപ്പറേഷന്‍ കാവല്‍’ എന്ന സർക്കാരിന്റെ പ്രത്യേക പദ്ധതി നോക്കുക്കുത്തിയായിരിക്കുന്നു. മയക്കുമരുന്ന് കടത്ത്, മണല്‍കടത്ത്, കള്ളക്കടത്ത്, സംഘം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ എന്നിവ തടയുന്നതിനും ഇവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നിയമനടപടികള്‍ക്ക് വിധേയരാക്കുന്നതിനുമായിരുന്നു ഈ പ്രത്യേക പദ്ധതി.
ക്രൈസ്തവർ നോമ്പുകാല പ്രാർത്ഥനകൾ അനുഷ്ഠിക്കുന്ന ഇക്കാലത്ത്, പ്രത്യേകിച്ച് വെള്ളിയാഴ്ച ദിവസം പൂഞ്ഞാര്‍ സെന്റ് മേരിസ് ഇടവക മുറ്റത്ത് നടത്തിയ ആക്രമണങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ കർശനമായ നടപടിയെടുക്കണമെന്നും ദേവാലയത്തിനും വൈദികർക്കും വിശ്വാസികൾക്കും മതിയായ സുരക്ഷ നൽകണമെന്നും സീറോ മലബാർസഭ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.