വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം; മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം; മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ദുബായ്: യാത്രയ്ക്കിടെ ടയര്‍ പൊട്ടിത്തെറിച്ച് വാഹനം മറിഞ്ഞ് മലയാളി ബാലികക്ക് ദുരാണാന്ത്യം. പത്തനംതിട്ട അടൂര്‍ മണക്കാല സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകള്‍ നയോമി ജോബിനാണ് മരിച്ചത്.
നാട്ടില്‍ നിന്ന് തിരിച്ചെത്തി ദുബായ് വിമാനത്താവളത്തില്‍ നിന്ന് താമസ സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം.

റാഷിദിയയില്‍ വെച്ച് വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ അപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടു. അഞ്ച് വയസുള്ള നയോമി ജോബിന്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി വണ്‍ വിദ്യാര്‍ഥിനിയാണ്. വെള്ളിയാഴ്ച നാട്ടില്‍ നിന്നും രക്ഷിതാക്കള്‍ക്കൊപ്പം അവധി കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു അപകടം. നയോമിയുടെ പിതാവ് ജോബിന്‍ ബാബു വര്‍ഗീസ് ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനാണ്.

കുടുംബസമേതം ഷാര്‍ജയിലാണ് താമസം. നയോമിയുടെ ഇരട്ട സഹോദരന്‍ നീതിന്‍ ജോബിനും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. മറ്റൊരു സഹോദരി നോവ ജോയ്. ഷാര്‍ജ ഷാരോണ്‍ ഫെല്ലോഷിപ്പ് സഭാംഗമാണ് ജോബിന്‍ ബാബു വര്‍ഗീസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.