സിസ്റ്റർ റാണി മരിയയുടെ ജീവിതവും സാമൂഹ്യ ക്ഷേമപ്രവർത്തനങ്ങളും രക്തസാക്ഷിത്വവും ഇതിവൃത്തമാക്കിയ ദി ഫേസ് ഓഫ് ദി ഫേസ്‌ലെസ് എന്ന സിനിമക്ക് 2023 ലെ ഏറ്റവും നല്ല ക്രിസ്ത്യൻ സിനിമക്കുള്ള ഇന്റർനാഷണൽ ക്രിസ്ത്യൻ വിഷ്വൽ മീഡിയ  ഗോൾഡൻ ക്രൗൺ അവാർഡ്. അമേരിക്കയിലെ ടെന്നിസിൽ നടന്ന ചടങ്ങിൽ സിനിമയുടെ സംവിധായകനായ ഷൈസൻ പി ഔസേഫ്, നിർമ്മാതാവായ സാന്ദ്രാ ഡിസൂസ റാണാ എന്നിവർ അംഗീകാരം ഏറ്റുവാങ്ങി.
ഐസിവിഎം ഗോൾഡൻ ക്രൗൺ അവാർഡ് ലോക ക്രിസ്ത്യൻ ചലച്ചിത്ര നിർമ്മാണത്തിലെ മികവിന്റെ പ്രതീകമാണ്.
അതിൽ ദി ഫേസ് ഓഫ് ദി ഫേസ് ലെസ് എന്ന സിനിമക്ക് വിദേശ സിനിമക്കുള്ള ഐസിവിഎം 2023 ഗോൾഡൻ ക്രൗൺ അവാർഡ് ലഭിച്ചതിൽ തങ്ങൾ വിനീതരും നന്ദിയുള്ളവരുമാണെന്ന് സംവിധായകൻ ഡോ. ഷൈസൺ പി. ഔസേഫ് പറഞ്ഞു. ആഗോള പ്രേക്ഷകർക്ക് കൂടുതൽ സ്വാധീനവും പ്രചോദനവും നൽകുന്ന ഉള്ളടക്കം സൃഷ്ടിക്കുന്നതിനുള്ള പ്രചോദനമായി ഈ അവാർഡ് വർത്തിക്കുന്നു. 
ഇതിലൂടെ ഞങ്ങളുടെ ടീമിൻ്റെ കഠിനാധ്വാനത്തെ ആഘോഷിക്കുക മാത്രമല്ല മുഖമില്ലാത്തവരുടെ മുഖം എന്നതിൻ്റെ സാർവത്രിക ആകർഷണം അടിവരയിടുകയും ചെയ്യുന്നെന്നും അദേഹം പറഞ്ഞു. എഴുപത്തിൽപരം രാജ്യങ്ങളിലെ നൂറിലധികം ക്രിസ്തീയ സിനിമയിൽനിന്നാണ് ‘ദി ഫേസ് ഓഫ് ദി ഫേസ് ലെസ്സ്’ ഏറ്റവും നല്ല അന്താരാഷ്ട്ര ചലച്ചിത്രമായി തിരഞ്ഞെടുത്തത്.
ദി ഫേസ് ഓഫ് ദി ഫേസ്‌ലെസ്
മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തിലെ അസോസിയേറ്റ് ഡീനും സിനിമ ടെലിവിഷന്‍ വിഭാഗം മേധാവിയും തൃശൂര്‍, ചാലക്കുടി സ്വദേശിയുമായ ഡോ. ഷെയ്‌സന്‍ പി. ഔസേപ്പാണ് ചിത്രത്തിന്റെ സംവിധായകന്‍. ക്രിസ്തുവിന്റെ ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ ആള്‍രൂപങ്ങളായി മാറിയ സിസ്റ്റര്‍ റാണി മരിയയുടെ കുടുംബത്തിന്റെ സാക്ഷ്യമാണ് ഡോ. ഷെയ്‌സനെ ഈ സിനിമയിലേക്ക് എത്തിച്ചത്.
 സിസ്റ്റര്‍ ആദിവാസികളുടെ ഇടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നേറുന്നത്.
 സത്യത്തിനുവേണ്ടി നിലകൊള്ളുന്ന സാമൂഹികപ്രവര്‍ത്തകയായിട്ടാണ് സിനിമയില്‍ സിസ്റ്ററിനെ അവതരിപ്പിച്ചിരിക്കുന്നത്. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ കഴിഞ്ഞിരുന്ന മനുഷ്യരെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനായി സിസ്റ്റര്‍ റാണി മരിയ ഏറ്റെടുത്ത ത്യാഗങ്ങളും പ്രതിസന്ധികളെ വിശ്വാസംകൊണ്ട് നേരിട്ട സന്ദര്‍ഭങ്ങളും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്.
16 സംസ്ഥാനങ്ങളില്‍നിന്നായി 150 താരങ്ങള്‍ ഈ സിനിമയില്‍ വേഷമിട്ടിട്ടുണ്ട്. സിനിമയിലെ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരുമെല്ലാം തങ്ങളുടേതായ മേഖലകളില്‍ അറിയപ്പെടുന്നവരാണ്. ഗോള്‍ഡ്‌സ്‌പെയര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് വുമന്‍സ് സിനിമയായി ആയി ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫിലിംസ് ഇന്റര്‍ നാഷണല്‍, ജെയ്‌സല്‍മെര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് വുമന്‍സ് പുരസ്‌കാരം, എന്നിങ്ങനെ 36 രാജ്യാന്തര പുരസ്‌കാരങ്ങള്‍ ഈ സിനിമയ്ക്ക് ഇതിനകം ലഭിച്ച് കഴിഞ്ഞു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.