ലോക്കോ പൈലറ്റ് ഇല്ലാതെ ചരക്ക് തീവണ്ടി ഓടിയത് കശ്മീരില്‍ നിന്നും പഞ്ചാബ് വരെ; സുരക്ഷാ വീഴ്ചയില്‍ അന്വേഷണം തുടങ്ങി

ലോക്കോ പൈലറ്റ് ഇല്ലാതെ ചരക്ക് തീവണ്ടി ഓടിയത് കശ്മീരില്‍ നിന്നും പഞ്ചാബ് വരെ; സുരക്ഷാ വീഴ്ചയില്‍ അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി: ലോക്കോ പൈലറ്റില്ലാതെ കിലോമീറ്ററുകളോളം ട്രെയിന്‍ ഓടിയ സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു. ജമ്മു കശ്മീരിലെ കത്വ മുതല്‍ പഞ്ചാബിലെ പത്താന്‍കോട്ട് വരെയാണ് ചരക്ക് തീവണ്ടി ലോക്കോ പൈലറ്റില്ലാതെ തനിയെ ഓടിയത്. പഞ്ചാബിലെ മുക്കേരിയനില്‍ വെച്ചാണ് ട്രെയിന്‍ നിന്നത്.

കത്വ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ തനിയെ മുന്നോട്ടു കുതിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മണിക്കൂറില്‍ ഏതാണ്ട് 100 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിച്ചു. ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ ഓടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ട്രെയിന്‍ സഞ്ചരിച്ച അതേ പാളത്തില്‍ എതിര്‍ വശത്തു നിന്നും മറ്റ് ട്രെയിനുകള്‍ വരാതിരുന്നതും തനിയെ ഒടിയ ട്രെയില്‍ പളം തെറ്റാതിരുന്നതും മൂലം വന്‍ ദുരന്തം ഒഴിവായി.








വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.