കോവിഡ് വാക്സിനെടുക്കാൻ ലളിതമായ നടപടിക്രമങ്ങളുമായി അബുദാബി

കോവിഡ് വാക്സിനെടുക്കാൻ ലളിതമായ   നടപടിക്രമങ്ങളുമായി അബുദാബി

അബുദബി: കോവിഡ് വാക്സിനെടുക്കുന്നതിനായുളള നടപടിക്രമങ്ങള്‍ പങ്കുവെച്ച് അബുദാബി മീഡിയാ ഓഫീസ്. ആദ്യപടിയായി എവിടെനിന്നാണ് വാക്സിനെടുക്കേണ്ടതെന്ന് തീരുമാനിക്കണം. അതിനുശേഷം, എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് രജിസ്ട്രർ ചെയ്യണം. രക്തസമ്മർദ്ദമുള്‍പ്പടെയുളള ആരോഗ്യകാര്യങ്ങള്‍ പരിശോധിച്ച്, ചോദിച്ചറിഞ്ഞ ശേഷം ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കേണ്ടത്. 21-28 ദിവസത്തിനിടയില്‍ രണ്ടാം ഡോസും സ്വീകരിക്കണം. രണ്ടും ഡോസും സ്വീകരിച്ചുകഴിഞ്ഞാല്‍ കോവിഡിനെതിരെ പ്രതിരോധമായി. 28 ദിവസത്തിനുശേഷം അല്‍ ഹോസന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വാക്സിനേഷന്‍ സ്റ്റാറ്റസ് പരിശോധിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.