ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുലിനും പ്രിയങ്കക്കുമൊപ്പം അഖിലേഷ് യാദവെത്തി

ഭാരത് ജോഡോ ന്യായ് യാത്രയില്‍  രാഹുലിനും പ്രിയങ്കക്കുമൊപ്പം അഖിലേഷ് യാദവെത്തി

ലഖ്‌നോ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ആഗ്രയിലെ പര്യടനത്തില്‍ സമാജ് വാദി പാര്‍ട്ടി മേധാവിയും യു.പി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പങ്കെടുത്തു. രാഹുലിനും പ്രിയങ്കക്കുമൊപ്പമാണ് അഖിലേഷ് അണി ചേര്‍ന്നത്.

ന്യായ് യാത്രയില്‍ പങ്കെടുക്കില്ലെന്ന് നേരത്തേ അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യുപിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും ധാരണയിലെത്തിയതോടെയാണ് അഖിലേഷ് യാദവ് യാത്രയില്‍ സംബന്ധിച്ചത്.

ന്യായ് യാത്രയുടെ യുപിയിലെ അവസാന ദിനമായ ഇന്ന് താന്‍ പങ്കെടുക്കുമെന്ന് കഴിഞ്ഞ ദിവസം അഖിലേഷ് വ്യക്തമാക്കിയിരുന്നു. എസ്പിയുടെ നിരവധി പ്രവര്‍ത്തകര്‍ യാത്രയില്‍ അണിചേരാന്‍ ആഗ്രയിലേക്ക് പുറപ്പെട്ടിരുന്നു. അഖിലേഷ് യാദവ് ജാഥയെ അഭിസംബോധന ചെയ്തു.

പ്രിയങ്ക ഗാന്ധി അഖിലേഷുമായി നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് വിഭജന തര്‍ക്കത്തില്‍ ഇരുകക്ഷികള്‍ക്കുമിടയിലെ മഞ്ഞുരുകിയത്. ലോക്്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധിയുമായി പ്രശ്‌നങ്ങളില്ലെന്നും ഇതിന് പിന്നാലെ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് വ്യക്തമാക്കുകയും ചെയ്തു. യു.പിയില്‍ 63 സീറ്റില്‍ എസ്.പിയും 17 സീറ്റില്‍ കോണ്‍ഗ്രസും മത്സരിക്കാനാണ് ധാരണയായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.