അമേരിക്കയില്‍ ഇലക്ട്രിക് ബൈക്ക് ബാറ്ററി പൊട്ടിത്തെറിച്ച് അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം; ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ ഇലക്ട്രിക് ബൈക്ക് ബാറ്ററി പൊട്ടിത്തെറിച്ച് അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം; ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: ന്യൂയോര്‍ക്കില്‍ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യക്കാരനായ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. 27കാരനായ ഫാസില്‍ ഖാനാണ് മരിച്ചത്. ഇന്ത്യന്‍ എംബസിയാണ് മരണവിവരം അറിയിച്ചത്. മരിച്ചയാളുടെ കുടുംബവുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

ന്യൂയോര്‍ക്കിലെ ഹാര്‍ലെമിലെ അപ്പാര്‍ട്ട്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. ഇലക്ട്രിക് ബൈക്കില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. ബില്‍ഡിങ്ങിന്റെ മുകള്‍ നിലയിലാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് കെട്ടിടത്തിന്റെ ജനലുകളിലൂടെ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച 17 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. തീപിടിത്തമുണ്ടായ ഉടന്‍ തന്നെ അധികൃതരെത്തി അപ്പാര്‍ട്ട്മെന്റ് പൂര്‍ണമായും ഒഴിപ്പിച്ചു.

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും എംബസി അധികൃര്‍ അറിയിച്ചു.

കൊളംബിയ ജേര്‍ണലിസം സ്‌കൂളിലെ ബിരുദധാരിയായിരുന്നു ഫാസില്‍ ഖാന്‍. ഹെക്കിങ്കര്‍ റിപ്പോര്‍ട്ടില്‍ ഡാറ്റ ജേര്‍ണലിസ്റ്റ് ജോലി ചെയ്യുന്നതിനിടെയാണ് അപകടം. 2018 ല്‍ ബിസിനസ് സ്റ്റാന്‍ഡേര്‍ഡില്‍ കോപ്പി എഡിറ്ററായാണ് ഫാസില്‍ തന്റെ കരിയര്‍ ആരംഭിച്ചത്. ഡല്‍ഹിയില്‍ സിഎന്‍എന്‍-ന്യൂസ് 18ല്‍ ലേഖകനായും പ്രവര്‍ത്തിച്ചു. 2020-ല്‍ ഉപരിപഠനത്തിനായി ന്യൂയോര്‍ക്കില്‍ എത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.