ദുബായില്‍ മൂന്ന് അത്യാഢംബര ബസ് സ്റ്റേഷനുകള്‍ തുറന്നു

ദുബായില്‍ മൂന്ന് അത്യാഢംബര ബസ് സ്റ്റേഷനുകള്‍ തുറന്നു

ദുബായ്: വിവിധ സൗകര്യങ്ങളോട് കൂടിയ ബസ് സ്റ്റേഷനുകള്‍ ദുബായില്‍ തുറന്നു. അൽ ജാഫ്‌ലിയ, ഇത്തിസലാത്ത്, യൂണിയൻ എന്നിവിടങ്ങളിലാണ് അത്യാഢംബര ബസ് സ്റ്റേഷനുകള്‍ തുറന്നത്. കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് ബസ് സ്റ്റേഷനുകള്‍ നിർമ്മാണം പൂർത്തിയാക്കിയതെന്ന് ആ‍ർടിഎ ചെയർമാന്‍ മാത്തർ അല്‍ തായർ പറഞ്ഞു.


ഇതിനുള്ളിൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, സർവീസ് പോയന്റുകൾ, ഓഫീസുകൾ, തുടങ്ങിയ വിവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നൂതന സാങ്കേതിക വിദ്യകളാണ് പുതിയ ബസ് സ്റ്റേഷനുകളിൽ ഉപയോഗപ്പെടുത്തുന്നത്. മികച്ച രൂപകല്പനയിലാണ് നിർമാണം.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.