ന്യൂഡല്‍ഹി: അമ്മയെ ദൈവത്തെ പോലെ കരുതുന്ന ഒരിന്ത്യക്കാരന് അമ്മയുടെ അപേക്ഷ തള്ളിക്കളയാനാവില്ലെന്ന് പഞ്ചാബിലെ കര്‍ഷകനായ ഹര്‍പ്രീത് സിംഗ്. അതുകൊണ്ടാണ് രണ്ട് മാസമായിട്ടും ഫലം കാണാതെ കര്‍ഷക സമരം മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ ഹര്‍പ്രീത് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മ ഹീരാബെന്‍ മോഡിയ്ക്ക് വികാരനിര്‍ഭരമായ കത്തെഴുതിയത്.കര്‍ഷകരെ രക്ഷിക്കണമെന്നാവശ്യപ്പെടുന്ന കത്തില്‍ അമ്മ ആവശ്യപ്പെട്ടാല്‍ മകനായ പ്രധാനമന്ത്രി അനുസരിക്കുമെന്നാണ് പറയുന്നത്.
'അതീവ ദുഃഖത്തോടെയാണ് ഞാന്‍ ഈ കത്തെഴുതുന്നത്. കാര്‍ഷിക ഭേദഗതി നിയമം പിന്‍വലിക്കുന്നതിനായി രാജ്യത്തെ അന്ന ദാതാക്കളായ കര്‍ഷകര്‍ കഠിനമായ കാലാവസ്ഥയിലും തെരുവില്‍ ഉറങ്ങുന്നത് താങ്കളും കാണുന്നുണ്ടാവും. പ്രക്ഷോഭകരില്‍ 90-95 വയസുള്ളവര്‍ വരെയുണ്ട്. അവരെ കൂടാതെ കുട്ടികളും സ്ത്രീകളുമുണ്ട്. കഠിനമായ തണുപ്പ് പ്രക്ഷോഭകരെ രോഗികളാക്കുകയാണ്. അവരുടെ ജീവന്‍ നഷ്ടപ്പെടുന്നത് നമുക്കെല്ലാം ആശങ്കയുണ്ടാക്കുന്നതാണ്' കത്തില്‍ പറയുന്നു.
കര്‍ഷകര്‍ക്ക് അനുകൂലമായി സമരം ചെയ്യുമ്പോള്‍ പഞ്ചാബിലെ ഫിറോസ്പൂര്‍ സ്വദേശിയായ ഹര്‍പ്രീതിനെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 'ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കര്‍ഷകരെ അവഗണിക്കാനായേക്കും എന്നാല്‍, അമ്മ പറഞ്ഞാല്‍ അനുസരിക്കാതിരിക്കുമോ? താങ്കളുടെ മകനായ ഇന്ത്യന്‍ പ്രധാനമന്ത്രി കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കുമെന്ന പ്രതീക്ഷയിലാണ് ഇതെഴുതുന്നത്. അമ്മയോട് പ്രധാനമന്ത്രിക്ക് 'നോ' പറയാനാവില്ല', ഹര്‍പ്രീത് സിംഗ് കത്തില്‍ കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.