പ്രഥമ മാർ ജോസഫ് പൗവ്വത്തിൽ അവാർഡിന് ജോർജ് മീനത്തേക്കോണിലും ബിജു മട്ടാഞ്ചേരിയും അർഹരായി

പ്രഥമ മാർ ജോസഫ് പൗവ്വത്തിൽ അവാർഡിന് ജോർജ് മീനത്തേക്കോണിലും ബിജു മട്ടാഞ്ചേരിയും അർഹരായി

ദുബായ്: ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായിരുന്ന മാർ ജോസഫ് പൗവ്വത്തിൽ പിതാവിനോടുള്ള ആദര സൂചകമായി ചങ്ങനാശ്ശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റ് യു എ ഇ ചാപ്റ്റർ ഏർപ്പെടുത്തിയ പ്രഥമ മാർ ജോസഫ് പൗവ്വത്തിൽ അവാർഡിന് ബിജു മട്ടാഞ്ചേരിയും ജോർജ് മീനത്തേക്കോണിലും അർഹരായി. സീറോ മലബാർ സഭയ്ക്കും ചങ്ങനാശേരി അതിരൂപതക്കും തങ്ങളായിരിക്കുന്ന വിദേശ രാജ്യങ്ങളിലെ വിവിധ ഇടവകകൾക്കും നൽകിയ സേവനങ്ങൾ പരി​ഗണിച്ചാണ് അവാർഡ്.

പൗരോഹിത്യത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പിതാവിനെ ആദരിക്കാനായി ജനുവരി 28ന് അജ്മാനിൽ സഘടിപ്പിച്ച ചടങ്ങിനിടെയാണ് അവാർഡ് വിതരണം നടന്നത്. ജോർജ് മീനത്തേക്കോണിലിനും ബിജു മട്ടാഞ്ചേരിക്കും ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടമാണ് അവാർഡ് സമ്മാനിച്ചത്.

ബിജു മട്ടാഞ്ചേരി

ബിജു മട്ടാഞ്ചേരി കാവാലം ലിസ്യു ഇടവാകാം​ഗമാണ്. ലിസ്യു ഇടവകയിൽ മതാധ്യാപകൻ, യുവദീപ്തി യൂണിറ്റ് പ്രസിഡന്റ്‌, മിഷൻ ലീഗ് ഓർഗനൈസർ, മിഷൻ ലീഗ് ഫോറോന ഓർഗനൈസിഗ് സെക്രെട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. മിഷൻ ലീഗ് ചങ്ങനാശേരി അതിരൂപത ഓർഗനൈസർ, സംസ്ഥാന മാനേജിങ് കമ്മിറ്റി തുടങ്ങിയ ചുമതലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പ്രഥമ അൽഫോൻസാ തീർത്ഥാടനം സംഘടിപ്പിക്കുന്നതിനു മുൻനിരയിൽ പ്രവർത്തിച്ചു. അബുദാബി സെന്റ് ജോസഫ് ദൈവാലയത്തിൽ കരിസ്മാറ്റിക് നവീകരണത്തിന്റെ നേതൃത്വത്തിലും ദീർഘനാൾ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ പ്രവാസി അപ്പോസ്റ്റലേറ്റ് യുഎഇ ചാപ്റ്ററിന്റെ കോർഡിനേറ്ററാണ്.

സമൂഹത്തിൻ്റെ കൂട്ടായ യാത്രയെ സമ്പന്നമാക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധതയും അനുകമ്പയും അശ്രാന്ത പരിശ്രമവും കണക്കിലെടുത്താണ് ബിജു മട്ടാഞ്ചേരിയെ അവാർഡിനായി തിരഞ്ഞെടുത്തത്. സഭയിലെയും അബുദാബിയിലെയും നിരവധി വ്യക്തികളുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കാൻ ബിജു മട്ടാഞ്ചേരിക്ക് സാധിച്ചു.

ജോർജ് മീനത്തേക്കോണിൽ

ഫുജൈറ കമ്മ്യൂണിറ്റിയിലെ അറിയപ്പെടുന്ന വ്യക്തിത്വമാണ് ജോർജ്ജ് മീനത്തെക്കോണിൽ. സഭയിലെയും സമൂഹത്തിലെയും നിരവധി വ്യക്തികളുടെ ജീവിതത്തിൽ അദേഹം ചെലുത്തിയ സ്വാധീനത്തെ അംഗീകരിച്ചാണ് അവാർഡിനായി തിര‍ഞ്ഞെടുത്തത്. യുവ ദീപ്തി എടത്വ ഫൊറോനാ സെക്രട്ടറി, ഫൊറോനാ പ്രസിഡന്റ്, ചങ്ങനാശ്ശേരി അതിരൂപതാ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . ഫുജൈറ കരിസ്മാറ്റിക് സെക്രട്ടറി, കോർഡിനേറ്റർ, മലയാളം കമ്മ്യൂണിറ്റി ജനറൽ കോർഡിനേറ്റർ, ഫുജൈറ പാരിഷ് കൌൺസിൽ മെമ്പർ, ഫുജൈറ പാരിഷ് കൌൺസിൽ ട്രസ്റ്റീ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുള്ള ഒരു വ്യക്തിത്വമാണ് അദ്ദേഹം.

ചങ്ങനാശേരി പ്രവാസി അപ്പോസ്റ്റലേറ്റ് യുഎഇ എക്സിക്യൂട്ടീവ് മെമ്പർ, ജിസിസി എക്സിക്യൂട്ടീവ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അദ്ദേഹം ചങ്ങനാശേരി അതിരൂപതാ മഹാ അസ്സംബ്ലിയിൽ ആദ്യമായി പ്രവാസികളെ പ്രതിനിധീകരിച്ചു ഇക്കഴിഞ്ഞ വര്ഷം പങ്കെടുക്കുകയും പേപ്പർ അവതരിപ്പിക്കുകയും ചെയ്തു. 

വിവിധ മേഖലകളിൽ ഇടപെടുന്ന ഒരു വ്യക്തിയെന്ന നിലയിൽ ജോർജിന്റെ അശ്രാന്ത പരിശ്രമങ്ങൾ നല്ല മാറ്റത്തിനും, ജനങ്ങളെ ഉയർത്തുന്നതിനും, ഐക്യബോധം വളർത്തുന്നതിനും കാരണമായി. ജോർജ് മീനത്തേക്കോണിലിന് സമ്മാനിച്ച അവാർഡ് അദേഹത്തിന്റെ മികച്ച സംഭാവനകൾക്കുള്ള സമൂഹത്തിൻ്റെ അഭിനന്ദനത്തിൻ്റെ പ്രതീകമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.