കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇടുക്കി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പിക്നിക് നടത്തി. 'വിന്റർ വൈബ്സ് ഇൻ അബ്ദലി' എന്ന് പേരിട്ട പരിപാടി പ്രൗഢഗംഭീരമായ പരിപാടികളോടെ അബദലിയിൽ വച്ച് നടന്നു.
ഫെബ്രുവരി 22 ന് വൈകിട്ട് 9 മണിക്ക് നടന്ന പൊതു യോഗത്തിൽ പിക്നിക്കിൻ്റെ ഔപചാരികമായ ഉദ്ഘാടനം, കുവൈറ്റിലെ ഏഷ്യാനെറ്റിന്റെ മീഡിയ പാർട്ണറും, കണക്ഷൻ മീഡിയയുടെ മാനേജിംഗ് ഡയറക്ടറും, ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ സീനിയർ മെമ്പറുമായ നിക്സൺ ജോർജ് നിർവ്വഹിച്ചു. പ്രസിഡണ്ട് ജോബിൻ ജോസഫ് അധ്യക്ഷത വഹിച്ചു.
പൊതുസമ്മേളനത്തിൽ അസോസിയേഷൻ സീനിയർ മെമ്പേഴ്സ് ആയ ടോം ഇടയോടി, ജിജി മാത്യു, ബൈജു പോൾ, ബിജു പി ആന്റോ, പ്രീത് ജോസ്, ബിനോ ജോസഫ്, സജീവ് നാരായണൻ എന്നിവരും മറ്റ് സീനിയർ മെമ്പേഴ്സ്സൂം ആശംസകൾ അറിയിച്ചു.
വിമൻസ് ഫോറം ചെയർപേഴ്സൺ വിനീത് ഔസേപ്പച്ചൻ, പിക്നിക് കൺവീനർ ഔസേപ്പച്ചൻ തോട്ടുങ്കൽ, വൈസ് പ്രസിഡണ്ട് എബിൻ തോമസ്, ജോയിന്റ് ട്രഷററും പിക്നിക് ജോയിന്റ് കോഓർഡിനേറ്റർ ബിജോ ജോസഫ്, ഇടുക്കി അസോസിയേഷൻ കുവൈറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, സീനിയർ മെമ്പേഴ്സ്, വിമൻസ് ഫോറം എക്സിക്യൂട്ടീവ് മെമ്പേഴ്സ്, അസോസിയേഷൻ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അനീഷ് രാഗസുധയുടെ നേതൃത്വത്തിൽ, ഒരു തൂവൽ പക്ഷികൾ എഫ് എം ബാൻഡ് മനോഹരമായ ഗാനങ്ങൾ ആലപിച്ച് ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇടുക്കി അസോസിയേഷനിലെ കലാകാരന്മാർ അവതരിപ്പിച്ച പ്രോഗ്രാമുകൾ പിക്നിക്കിന്റെ ശോഭ വർദ്ധിപ്പിച്ചു.
ഇടുക്കി അസ്സോസിയേഷൻ്റെ 2024 ലെ സ്പോർട്സ് മീറ്റിന്റെ ഉദ്ഘാടന കർമ്മം ജോയ്സ് ജിജിയും, ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ വിമൻസ് ഫോറം ചെയർപേഴ്സൺ വിനീത ഔസേപ്പച്ചനും ചേർന്ന് നിർവ്വഹിച്ചു. ഏകദേശം 25 പരം മത്സരങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കി.
മത്സരങ്ങൾക്ക് സ്പോർട്സ് കൺവീനർമാരായ ബേബി ജോൺ, ബിജോമോൻ തോമസ് എന്നിവർ നേതൃത്വം കൊടുത്തു. സ്പോർട്സ് മത്സരങ്ങളിൽ വിജയം നേടിയവർക്ക് ജിജി മാത്യുവിന്റെ നേതൃത്വത്തിൽ ഇടുക്കി അസോസിയേഷനിലെ സീനിയർ മെമ്പേഴ്സ് സമ്മാനദാന കർമ്മങ്ങൾ നിർച്ചഹിച്ചു.
ഇടുക്കി അസോസിയേഷൻ കുവൈറ്റ് കുടുംബാംഗങ്ങളായ സൺറൈസസ്, ബിരിയാണി ടവർ എന്നീ റസ്റ്റോറന്റുകൾ ഒരുക്കിയ വിഭവ സമൃദ്ധമായ ഭക്ഷണം ലൈവ് ഫുഡ് കൗണ്ടറുകൾ എന്നിവ പ്രോഗ്രാമിന്റെ മാറ്റ് കൂട്ടി. ഫുഡ് കൺവീനർസ് ഷിജു ബാബു സിതോജ് എന്നിവർ നേതൃത്വം കൊടുത്തു.
ജനറൽ സെക്രട്ടറി മാർട്ടിൻ ചാക്കോ സ്വാഗതവും ട്രഷറർ ജോൺലി തുണ്ടിയിൽ നന്ദിയും പറഞ്ഞു. ഇടുക്കി അസ്സോസിയേഷൻ കുവൈറ്റിലെ 200 ഇൽ പരം കുടുംബാംഗങ്ങൾ പിക്നിക്കിൽ പങ്കെടുത്തു.