ദോഹ: മൂന്നര വര്‍ഷത്തിനുശേഷം ഖത്തര്‍ എയര്‍വേയ്സ് യു.എ.ഇയിലേക്കുള്ള സര്‍വീസ് ബുധനാഴ്ച പുനരാരംഭിക്കും. 27ന് ദുബായിലേക്കും 28ന് അബുദാബിയിലേക്കും സര്‍വീസ് ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. ഖത്തര്‍ എയര്‍വേയ്സ് വെബ്സൈറ്റില്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
ദുബായിലേക്ക് ദിവസേന രണ്ട് വിമാനവും അബുദാബിയിലേക്കു ഒരു വിമാനവുമാണു സര്‍വീസ് നടത്തുക. ഷാര്‍ജയില്‍നിന്ന് എയര്‍ അറേബ്യ 18നു ദോഹയിലേക്കു സര്‍വീസ് തുടങ്ങിയിരുന്നു. ഫ്ലൈ ദുബായ് ഈ മാസം 26നും ഇത്തിഹാദ് എയര്‍വേയ്സ് ഫെബ്രുവരി 15നും സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് .
എമിറേറ്റ്സ് എയര്‍ലൈന്‍, വിസ് എയര്‍ അബുദാബി എന്നിവ വൈകാതെ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീകക്ഷിക്കുന്നത് . ഖത്തറിനെതിരെയുള്ള ഉപരോധം ഗള്‍ഫ് രാജ്യങ്ങള്‍ പിന്‍വലിച്ചതോടെയാണ് ഈ രാജ്യങ്ങള്‍ക്കിടെ വിമാന യാത്ര പഴയപടിയാകുന്നത്.
ഖത്തറിനെ അബുദാബി ഗ്രീന്‍ രാജ്യങ്ങളുടെ പട്ടികയില്‍ പെടുത്തിയതിനാല്‍ യാത്രക്കാര്‍ക്ക് 10 ദിവസത്തെ ക്വാറന്റീന്‍ ആവശ്യമില്ല. എന്നാല്‍ കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.