കോട്ടയം: പത്തനംതിട്ടിയില്‍ താന്‍ എന്‍ഡിഎ സ്ഥാനര്‍ഥിയാകരുതെന്ന് ആഗ്രഹിച്ചത് പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയുമാണന്ന് പി.സി ജോര്‍ജ്. തനിക്ക് ഇനി സീറ്റ് വേണ്ട. ഇത്രയും പേരുടെയും എതിര്‍പ്പുള്ളപ്പോള്‍ എന്തിനാണ് താന്‍ സ്ഥാനാര്‍ഥിയാകുന്നതെന്നും പി.സി ജോര്‍ജ് ചോദിച്ചു.
പത്തനംതിട്ടയില്‍ നിന്ന് താന്‍ മത്സരിക്കണമെന്ന് എന്‍ഡിഎയുടെ നേതാക്കള്‍ ആഗ്രഹിച്ചിരുന്നു. അവര്‍ ഇക്കാര്യം ബിജെപിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അങ്ങനെയാണ് പി.സി ജോര്‍ജ് സ്ഥാനാര്‍ഥിയാകുമെന്ന് പ്രചരിച്ചത്. അങ്ങനെ ഉണ്ടായപ്പോള്‍ താനും ആഗ്രഹിച്ചിരുന്നുവെന്നും അതിന്റെ ഭാഗമായി ചെറിയ നീക്കങ്ങള്‍ നടത്തിയിരുന്നുവെന്നും അദേഹം പറഞ്ഞു.
പി.സി ജോര്‍ജിന് പകരം പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി അനില്‍ ആന്റണിയെയാണ് നിശ്ചയിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ അനില്‍ ആനറണിയെ അറിയുന്നവരില്ലെന്നും എല്ലാവരെയും പരിചയപ്പെടുത്തി എടുക്കണമെന്നും പി.സി പറഞ്ഞു.
നേരത്തെ അനില്‍ ആന്റണിയെ എറണാകുളം, കോട്ടയം എന്നിവടങ്ങളിലേക്ക് പരിഗണിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. കേരള കോണ്‍ഗ്രസുകള്‍ ഏറ്റുമുട്ടുന്ന കോട്ടയം മണ്ഡലത്തിലേക്ക് ജോര്‍ജിനെയോ മകന്‍ ഷോണ്‍ ജോര്‍ജിനെയും പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.